ChuttuvattomThodupuzha

ഇടുക്കി ജില്ലാ ഇന്‍ഡസ്ട്രിയല്‍ മസ്ദൂര്‍ സംഘം : ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

തൊടുപുഴ : ഇടുക്കി ജില്ലാ ഇന്‍ഡസ്ട്രിയല്‍ മസ്ദൂര്‍ സംഘം (ബിഎംഎസ് ) ഇടുക്കി ജില്ലാ സമ്മേളനം തൊടുപുഴ ബിഎംഎസ് കാര്യാലയത്തില്‍ സംഘടിപ്പിച്ചു. ബിഎംഎസ് സംസ്ഥാന സമിതി അംഗം എ.കെ.ഗിരീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.രാജേഷ് അധ്യക്ഷത വഹിച്ചു. ബിഎംഎസ് സംസ്ഥാന സമിതിയംഗം ബി.വിജയന്‍, യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി സുകുമാര്‍ എസ്.മേനോന്‍, ജനറല്‍ സെക്രട്ടറി കെ.എം.സിജു, ജില്ലാ ട്രഷറര്‍ എം.പി.പ്രശാന്ത്, ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് ഗിരീഷ് തയ്യില്‍, വിനോജ് കുമാര്‍ എന്‍.റ്റി എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് എം.പി പ്രശാന്ത്, ജനറല്‍ സെക്രട്ടറി കെ.എം.സിജു, ട്രഷറര്‍ വിനോജ് കുമാര്‍ എന്‍.റ്റി എന്നിവരടങ്ങിയ പതിനഞ്ചംഗ കമ്മറ്റിയെയും തിരഞ്ഞെടുത്തു.

 

Related Articles

Back to top button
error: Content is protected !!