Thodupuzha

ഏലപ്പാറയില്‍ മണ്ണിടിഞ്ഞ് എസ്റ്റേറ്റ് തൊഴിലാളി മരിച്ചു.

തൊടുപുഴ: ഇടുക്കി ഏലപ്പാറയ്ക്ക് സമീപം കോഴിക്കാനം എസ്റ്റേറ്റില്‍ ലയത്തിലേക്ക് മണ്ണിടിഞ്ഞ് വീണ് എസ്റ്റേറ്റ് തൊഴിലാളിയായ സ്ത്രീ മരിച്ചു. രണ്ടാം ഡിവിഷന്‍ 13 മുറി എസ്റ്റേറ്റില്‍ രാജുവിന്റെ ഭാര്യ ഭാഗ്യം (പുഷ്പ -50) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ അഞ്ചോടെ ഏലപ്പാറ കോഴിക്കാനം കിഴക്കേപുതുവല്‍ റൂട്ടിലാണ് അപകടം. ജോലിക്ക് പോകുന്നതിനായി രാവിലെ എഴുന്നേറ്റ പുഷ്പ അടുക്കളയില്‍ പാചകം ചെയ്യുന്നതിനിടെ അടുക്കളയ്ക്ക് മുകളിലേക്ക് വന്‍തോതില്‍ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. മണ്ണിടിച്ചിലില്‍ പുഷ്പ അടുക്കള വാതിലിന്റെ ഇടയില്‍പ്പെടുകയായിരുന്നു. പീരുമേട്ടില്‍ നിന്നെത്തിയ അഗ്‌നിശമന സേനയുടെയും പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്. അപകടം നടക്കുമ്പോള്‍ പുഷ്പയുടെ ഭര്‍ത്താവും മൂന്നു മക്കളും തൊട്ടടുത്ത മുറിയില്‍ ഉറങ്ങുന്നുണ്ടായിരുന്നെങ്കിലും ഇവര്‍ക്ക് പരിക്കുകളൊന്നുമില്ല. ഇടുക്കി ജില്ലയില്‍ കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലയുടെ മറ്റു പല മേഖലയിലും കാലവര്‍ഷ കെടുതികള്‍ രൂക്ഷമാകുകയാണ്. മലയോര മേഖലയിലെ ശക്തമായ മഴയും കാറ്റും മൂടല്‍ മഞ്ഞും കാരണം പലയിടത്തും വാഹന ഗതാഗതത്തിനടക്കം തടസം സൃഷ്ടിക്കുന്നുണ്ട്

 

Related Articles

Back to top button
error: Content is protected !!