Thodupuzha

ഇ​ടു​ക്കി എ​ക്സൈ​സ് ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ് ജി​ല്ലാ ആ​സ്ഥാ​ന​ത്തേ​ക്കു മാ​റ്റാ​ൻ ത​യാറാ​കു​ന്നി​ല്ല

ചെ​റു​തോ​ണി: തൊ​ടു​പു​ഴ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ടു​ക്കി എ​ക്സൈ​സ് ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ് ജി​ല്ലാ ആ​സ്ഥാ​ന​ത്തേ​ക്കു മാ​റ്റാ​ൻ എ​ക്സൈ​സ് ക​മ്മി​ഷ്ണ​ർ ഉ​ത്ത​ര​വി​ട്ടി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാറാ​കു​ന്നി​ല്ലെ​ന്ന് പ​രാ​തി. എ​ക്സൈ​സ് ഡി​വി​ഷ​ണ​ൽ ഓ​ഫീ​സി​നാ​യി ക​ള​ക്‌ടറേ​റ്റി​നു സ​മീ​പം എ​ല്ലാവി​ധ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി എ​ക്സൈ​സ് സ​മു​ച്ച​യം നി​ർ​മി​ച്ചി​ട്ടു​ണ്ട്. ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു നി​ല ഡി​വി​ഷ​ണ​ൽ ഓ​ഫീ​സി​നാ​യി ത​യാ​റാ​ക്കി​യി​ട്ടി​ട്ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം ജി​ല്ലാ​ക​ള​ക്ട​ർ, എ​ക്സൈ​സ് ഓ​ഫീ​സ് പൈ​നാ​വി​ലേ​ക്ക് മാ​റ്റാൻ ഉ​ത്ത​ര​വി​ട്ടു. ഇ​തു ന​ട​പ്പാ​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ക​ഴി​ഞ്ഞ ഏ​പ്രി​ൽ 27 ന് ​ഓ​ഫീ​സ് പൈ​നാ​വി​ലേ​ക്കു മാ​റ്റാ​ൻ ഉ​ത്ത​ര​വി​ട്ടു. ഇ​തി​നായി വീ​ണ്ടും കെ​ട്ടി​ടം വൃ​ത്തി​യാ​ക്കി എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി. ഉ​ത്ത​ര​വു​വ​ന്ന് മൂ​ന്നു മാ​സം ക​ഴി​ഞ്ഞി​ട്ടും ഓ​ഫീ​സ് മാ​റ്റാ​നു​ള്ള യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. 25 ഓ​ളം ജീ​വ​ന​ക്കാ​രാ​ണ് ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്ന​ത്. ജി​ല്ലാ ഓ​ഫീ​സു​ക​ൾ ജി​ല്ലാ ആ​സ്ഥാ​ന​ത്തു​ത​ന്നെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വ​നു​സ​രി​ച്ചാ​ണ് ക​മ്മീ​ഷ​ണ​ർ ഉ​ത്ത​ര​വി​റ​ക്കി​യത്. പ്ര​ധാ​ന​പ്പെ​ട്ട എ​ല്ലാ വ​കു​പ്പു​ത​ല ഓ​ഫീ​സു​ക​ളും പൈ​നാ​വി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Related Articles

Back to top button
error: Content is protected !!