ChuttuvattomThodupuzha

ഇടുക്കി ഫിലിം ഫെസ്റ്റിവല്‍ തൊടുപുഴയില്‍

തൊടുപുഴ : ഇടുക്കി പ്രസ്‌ക്ലബ്ബും വയലറ്റ് ഫ്രെയിംസും സംയുക്തമായി ഇടുക്കി ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവല്‍, റീല്‍സ് കോമ്പറ്റീഷന്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ് മത്സരം. മികച്ച ഷോര്‍ട്ട്ഫിലിമിന് 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും രണ്ടാമത്തെ മികച്ച ഷോര്‍ട്ട്ഫിലിമിന് 10,000 രൂപയും ഫലകവും പ്രശസ്തിപത്രവും മൂന്നാമത്തെ മികച്ച ഷോര്‍ട്ട്ഫിലിമിനു 5,000 രൂപയും ഫലകവും പ്രശസ്തിപത്രവും സമ്മാനിക്കും.

റീല്‍സ് കോന്പറ്റീഷനില്‍ യഥാക്രമം 3,000, 2,000, 1,000 എന്നി ക്രമത്തില്‍ തുകയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച സംവിധായകന്‍, മികച്ച സ്‌ക്രിപ്റ്റ് റൈറ്റര്‍, മികച്ച നടന്‍, മികച്ച നടി, മികച്ച കാമറാമാന്‍, മികച്ച എഡിറ്റര്‍, മികച്ച പശ്ചാത്തല സംഗീതം എന്നീ വിഭാഗങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങളും തെരഞ്ഞടുക്കപ്പെടുന്ന ചിത്രത്തിന് സ്‌പെഷല്‍ ജൂറി പുരസ്‌കാരവും നല്‍കും. ഷോര്‍ട്ട്ഫിലിമിന് 1,000 രൂപയും റീല്‍സിന് 500 രൂപയുമാണ് എന്‍ട്രിഫീ. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയമാവണം റീല്‍സിനായി തെരഞ്ഞെടുക്കേണ്ടത്. 30 സെക്കന്‍ഡ് മുതല്‍ 90 സെക്കന്‍ഡ് വരെയാണ് സമയദൈര്‍ഘ്യം. സിനിമ, ടെലിവിഷന്‍ മേഖലയിലെ വിദഗ്ധര്‍ അടങ്ങിയ ജൂറി പാനല്‍ ജേതാക്കളെ തെരഞ്ഞെടുക്കും.

ഫെസ്റ്റിവലിന്റെ സുഗമമായ നടത്തിപ്പിനു സോജന്‍ സ്വരാജ് -ചെയര്‍മാന്‍, ജെയ്‌സ് വാട്ടപ്പിളളില്‍-ജനറല്‍കണ്‍വീനര്‍, ലിന്റോ തോമസ്-കണ്‍വീനര്‍, ഉണ്ണി രാമപുരം-കോ-ഓര്‍ഡിനേറ്റര്‍, അഖില്‍സഹായി-പബ്ലിസിറ്റി കണ്‍വീനര്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയും പ്രവര്‍ത്തിച്ചുവരുന്നു. കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോമും  http://www.idukkifilmfestival.com എന്ന വെബ്‌സൈറ്റില്‍നിന്നു ലഭിക്കും. ഫെസ്റ്റിവലിലേക്കുള്ള എന്‍ട്രികള്‍ മെയ് 25ന് മുമ്പ് ലഭിക്കണം. എന്‍ട്രികള്‍ പോസ്റ്റലായോ വീട്രാന്‍സ്ഫര്‍ , സെന്‍ഡ്ജിബി, ഗൂഗിള്‍ ഡ്രൈവ്
തുടങ്ങിയ വെബ്‌സൈറ്റിലോ അപ്ലോഡ് ചെയ്യാം.

 

 

Related Articles

Back to top button
error: Content is protected !!