ChuttuvattomThodupuzha

ഇടുക്കി ഹാന്‍ഡ് ബോള്‍ പ്രീമിയര്‍ ലീഗ് 25ന് ആരംഭിക്കും

തൊടുപുഴ : ഇടുക്കി ജില്ലാ ഹാന്റ്‌ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ കുമാരമംഗലം എംകെഎന്‍എം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന സെന്റ് പോള്‍സ് ആയുര്‍ വേദ ഇടുക്കി ഹാന്റ് ബോള്‍ പ്രീമിയര്‍ ലീഗ് സീസണ്‍ ടൂ മെയ് 25 രാവിലെ 9ന് ആരംഭിക്കും . ഹാന്‍ഡ് ബോള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി. അജീവ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പി.ജെ. ജോസഫ് എംഎല്‍എ പ്രിമിയര്‍ ലീഗ് ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ സ്‌പോര്‍ട്ട് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ മുഖ്യ പ്രഭാക്ഷണം നടത്തും.

കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ് കായിക താരങ്ങളെ ആദരിക്കും. സംസ്ഥാന സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ മെമ്പര്‍ കെ.എല്‍.ജോസഫ്, പഞ്ചായത്ത് മെമ്പര്‍മാരായ ഉഷ രാജശേഖരന്‍, സജി ചെമ്പകശ്ശേരി, പ്രീമിയര്‍ ലീഗ് രക്ഷാധികാരി അപു ജോണ്‍ ജോസഫ് ചെയര്‍മാന്‍ ആര്‍ കെ ദാസ് വൈസ് ചെയര്‍മാന്‍ ജൂബി ഐസക്, ഡയറക്ടര്‍ റഫീക്ക് പള്ളതുപറമ്പില്‍. ബോബന്‍ ബാലകൃഷ്ണന്‍, എന്നിവര്‍ പ്രസംഗിക്കും . ജില്ലയില്‍ നിന്നും 2003 ജനുവരി ഒന്നിന് ശേഷം ജനിച്ച നൂറിലേറെ ആണ്‍കുട്ടികള്‍ പങ്കെടുക്കുന്ന ലീഗില്‍ ആറ് ടീമുകള്‍ പങ്കെടുക്കും. മസ്റ്റേഴ്‌സ് സ്‌ക്വാഡ് ഇടുക്കി, എന്‍.സി കമാന്റോസ് കാരിക്കോട്,ബ്ലാക്ക് ക്യാപ്‌സ് കുമാരമംഗലം,ഡെനിം തൊടുപുഴ, ഫ്‌ലിപ്പ് വേള്‍സ് വണ്ണപ്പുറം,അല്‍യമാമ റിയാദ് തുടങ്ങിയ ടീമുകളാണ് പങ്കെടുക്കുന്നത് മത്സര വിജയികള്‍ക്ക് മച്ചിയാനിക്കല്‍ എബ്രാഹം മെമ്മോറിയല്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കും. ഹാന്‍ഡ് ബോള്‍ പ്രിമിയര്‍ ലീഗ് 26 ന് സമാപിക്കും.

 

Related Articles

Back to top button
error: Content is protected !!