Idukki

ഇടുക്കി എസ്പിക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണര്‍

ഇടുക്കി : സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണര്‍ പുരസ്‌കാരത്തിന് ഇടുക്കി ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി.കെ അര്‍ഹനായി. 2022 ലെ പുരസ്‌കാരമാണ് ലഭിച്ചിരിക്കുന്നത്.കോഴിക്കോട് പേരാമ്പ്ര എ.എസ്.പി ആയിരിക്കെ സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട സംഘം, ഇര്‍ഷാദ് എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി വധിച്ച കേസിലെ കുറ്റാന്വേഷണ മികവിനാണ് അംഗീകാരം. കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിയും 2018 ഐ.പി.എസ്. ബാച്ചിലെ ഉദ്യോഗസ്ഥനുമാണ് വിഷ്ണു പ്രദീപ് ടി.കെ .
നവംബര്‍ 14ന് ഇടുക്കി ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റ അദ്ദേഹം ഒറ്റപ്പാലം, തലശ്ശേരി, പേരാമ്പ്ര എന്നീ സ്ഥലങ്ങളില്‍ എഎസ്പി യായും കെഎപി 4 ബറ്റാലിയന്‍ കമാന്‍ഡന്റ് ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എസ്.പിക്ക് പുറമെ ജില്ലയിൽ നിന്ന് ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിൽ നിന്നുള്ള നാല് പേർ ഉള്‍പ്പെടെ ആകെ 9 ഉദ്യോഗസ്ഥര്‍ക്ക് ബാഡ്ജ് ഓഫ് ഹോണര്‍ ബഹുമതി ലഭിച്ചു.

Related Articles

Back to top button
error: Content is protected !!