ChuttuvattomThodupuzha

സ്വാതന്ത്ര സമരത്തില്‍ രാജ്യത്തെ മുസ്ലിം ജനസാമാന്യത്തിന്റെ പങ്ക് മോദിക്ക് അറിയില്ലെങ്കില്‍ പഠിക്കണം : ഡിസിസി പ്രസിഡന്റ് സി.പി. മാത്യു

തൊടുപുഴ : സ്വാതന്ത്ര സമരത്തില്‍ രാജ്യത്തെ മുസ്ലിം ജനസാമാന്യത്തിന്റെ പങ്ക് മോദിക്ക് അറിയില്ലെങ്കില്‍ പഠിക്കണമെന്ന് ഡിസിസി പ്രസിഡന്റ് സി.പി. മാത്യു. ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ പൗരത്വ നിയമത്തിനെതിരെ മങ്ങാട്ടുകവലയില്‍ നടന്ന രാത്രി സമരാഗ്‌നി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിന്റെ മറവില്‍ കരിനിയമങ്ങള്‍ നടപ്പാക്കാന്‍ ഫാസിസ്റ്റ് ഭരണകൂടം കാണിക്കുന്ന വ്യഗ്രത ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും നമ്മുടെ രാജ്യത്തിന്റെ മതേതര മൂല്യങ്ങളെ തകര്‍ക്കുന്ന സമീപനം ഭരണാധികാരികള്‍ സ്വീകരിക്കുന്നത് അപലപനീയമാണെന്നും ചടങ്ങില്‍ മുഖ്യപ്രഭാക്ഷണം നടത്തിയ നൈനാര്‍ പള്ളി ചീഫ് ഇമാം നൗഫല്‍ കൗസരി ചൂണ്ടികാട്ടി.

യുഡിഎഫ് ചെയര്‍മാന്‍ എ.എം ഹാരിദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മത നേതാക്കളായ കരിം സക്കാരി,ഫാ. ബിനു കുരുവിള്ള എന്നിവരും അഡ്വ. എസ് അശോകന്‍ ,കെ എം എ ഷുക്കൂര്‍, പ്രൊഫ എം.ജെ ജേക്കബ്, അഡ്വ ജോസഫ് ജോണ്‍, റോയി കെ പൗലോസ്, ജോണ്‍ നെടിയപാല, എന്‍.ഐ ബെന്നി, വി.ഇ താജുദ്ദീന്‍ ,ഷിബിലി സാഹിബ്,മനോജ് കോക്കാട്ട്, ജോയി മൈലാടി,എം മോനിച്ചന്‍, എം.എച്ച് സജീവ്, എസ് ഷാജഹാന്‍, ജാഫര്‍ ഖാന്‍ മുഹമ്മദ്, റോബിന്‍ മൈലാടി തുടങ്ങിയവരും പ്രസംഗിച്ചു. സമാപന യോഗം കേരളാ കോണ്‍ഗ്രസ് നേതാവ് അപു ജോസഫ് ഉദ്ഘാടനം ചെയ്തു.

 

Related Articles

Back to top button
error: Content is protected !!