ChuttuvattomThodupuzha

ഇളനീര്‍ തെങ്ങ് വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു

തൊടുപുഴ : കൃത്രിമ പാനീയങ്ങള്‍ വിപണി കീഴടക്കുന്നകാലത്ത് ഇളനീരിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കേണ്ടത് പൊതുജനാരോഗ്യത്തിന് ഏറ്റവും ഉത്തമമാണെന്ന് മുന്‍സിപ്പല്‍ ചെയര്‍മാന്‍. ഇളനീരിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കണമെന്ന ലക്ഷ്യം സാധ്യമാക്കുന്നതിന് ഇളനീര്‍ തെങ്ങ് വിതരണ പദ്ധതി ഏറെ സഹായകമാണെന്ന് അദ്ദേഹം പറഞ്ഞു. തൊടുപുഴ നഗരസഭ പ്രദേശത്ത് നടപ്പിലാക്കിയ ഒരു വീടിന് ഒരു ഇളനീര്‍ തെങ്ങ് എന്ന പദ്ധതി പ്രകാരം 2024-ല്‍ വിതരണം ചെയ്യുന്ന 1000 ഇളനീര്‍ തെങ്ങിന്‍ തൈകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ കാഡ്‌സ് സെക്രട്ടറി എന്‍.ജെ മാമച്ചന്‍ അധ്യക്ഷത വഹിച്ചു, കാഡ്‌സ് ചെയര്‍മാന്‍ ആന്റണി കണ്ടിരിക്കല്‍, കെ.എം ജോസ്, വി.സി സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് റിട്ട.കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സൂസണ്‍ ബെഞ്ചമിന്‍ ശാസ്ത്രീയ തെങ്ങ് കൃഷിയും പരിപാലനവും എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. പത്താമുദായത്തിന് വിത്തുകളും തൈകളും നടുന്നതിനായി നൂറുകണക്കിന് കര്‍ഷകരാണ് മേളയില്‍ എത്തിക്കൊണ്ടിരിക്കുന്നത്. നാളെ രാവിലെ 10.30 ന് റിട്ട. കൃഷി ജോ. ഡയറക്ടര്‍ ശ്രീമതി സജിമോള്‍ വി.കെ യുടെ നേതൃത്വത്തില്‍ ‘മണ്ണിന്റെ ആരോഗ്യപരിപാലനത്തിലൂടെ അധിക വിളവ് ‘എന്ന വിഷയത്തില്‍ ക്ലാസ് നടത്തപ്പെടും.

 

Related Articles

Back to top button
error: Content is protected !!