ChuttuvattomThodupuzha

വെളളംചിറയില്‍ അനധികൃത കന്നുകാലി ഫാം അടച്ചു പൂട്ടി

കോടിക്കുളം: വെള്ളംചിറ ഭാഗത്ത് വീടിനോട് ചേര്‍ന്ന് നടത്തി വന്നിരുന്ന അനധികൃത കന്നുകാലി ഫാം പഞ്ചായത്ത് അടച്ചു പൂട്ടി.പടത്തനാട്ട് നിസ്സാറിന്റെ ഉടമസ്ഥതയിലാണ് നിയമാനുസൃത അനുമതികള്‍ ഒന്നും ഇല്ലാതെ വര്‍ഷങ്ങളായി ഫാം പ്രവര്‍ത്തിച്ച് വന്നിരുന്നത്. ഫാമില്‍ നിന്നുള്ള ഈച്ച ശല്യവും,ദുര്‍ഗന്ധവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും സംബന്ധിച്ച് പരിസരവാസികള്‍ നല്‍കിയിട്ടുള്ള പരാതികളുടെ അടിസ്ഥാനത്തിലും ആരോഗ്യ വിഭാഗത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുമാണ് നടപടി. നിയമാനുസൃതം അനുമതികള്‍ വാങ്ങി പഞ്ചായത്ത് ലൈസന്‍സ് എടുത്ത് പ്രവര്‍ത്തിപ്പിക്കുന്നതിന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ഫാമിന്റെ പ്രവര്‍ത്തനം മൂലം പരിസരവാസികള്‍ക്കുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ജില്ലാകളക്ടര്‍,പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ എന്നിവരുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലുമാണ് കോടിക്കുളം പഞ്ചായത്ത് സെക്രട്ടറി ഷാജു മാത്യു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലിന്‍സണ്‍ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിച്ചത്.

 

Related Articles

Back to top button
error: Content is protected !!