ChuttuvattomThodupuzha

അനധികൃത നിര്‍മ്മാണവും റോഡ് കയ്യേറ്റവും : ഒഴിപ്പിക്കല്‍ നടപടികളുമായി തൊടുപുഴ നഗരസഭ

തൊടുപുഴ : അനധികൃത നിര്‍മ്മാണവും റോഡ് കയ്യേറ്റവും തടയാന്‍ ഒഴിപ്പിക്കല്‍ നടപടികളുമായി തൊടുപുഴ നഗരസഭ. നഗരസഭ പരിധിയില്‍ വരുന്ന
നടപ്പാതയും റോഡും കയ്യേറി അനധികൃത നിര്‍മ്മാണവും അനധികൃതമായി പരസ്യ ബോര്‍ഡുകള്‍, ഫ്‌ളക്‌സ് ബോര്‍ഡുകള്‍ എന്നിവ സ്ഥാപിച്ചുള്ള വ്യാപാരവും , പാര്‍ക്കിംഗ് മൂലം പൊതുഗതാഗതത്തിനും കാല്‍നട യാത്രക്കാര്‍ക്കും തടസ്സം സൃഷ്ടിക്കുന്ന വാണിജ്യ- വ്യാപാര സ്ഥാപനങ്ങളും മൂന്ന് ദിവസത്തിനകം നീക്കം ചെയ്യണമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍
സനീഷ് ജോര്‍ജ് , സെക്രട്ടറി ബിജുമോന്‍ ജേക്കബ് എന്നിവര്‍ അറിയിച്ചു.

നടപടി സ്വീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നഗരസഭ എന്‍ജിനീയറിംഗ്, ആരോഗ്യ വിഭാഗം, പൊതുമരാമത്ത് വകുപ്പ്, പോലീസ് എന്നീ വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി മുന്നറിയിപ്പ് കൂടാതെ അനധികൃത നിര്‍മ്മാണങ്ങളും റോഡ് കയ്യേറ്റങ്ങളും നീക്കം ചെയ്യുകയും ഇവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും അതിനു ചിലവാകുന്ന തുക ബന്ധപ്പെട്ട ആളുകളില്‍ നിന്നും ഈടാക്കുന്നതാണെന്നും നഗരസഭ അധികൃതര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!