ChuttuvattomThodupuzha

അനധികൃതമായി പാറ പൊട്ടിച്ച് കടത്തി ; പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

തൊടുപുഴ : അനധികൃതമായി പാറ പൊട്ടിച്ച് കടത്തിയ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ഇടുക്കി മുട്ടം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം എസ് ഷാജിയെയാണ് ജില്ലാ പോലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തത്. കരിങ്കുന്നത്ത് നിന്നാണ് ഷാജി അനധികൃതമായി പാറ പൊട്ടിച്ചു കടത്തിയത്. ഷാജിക്ക് ബിനാമി പേരുകളില്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടവും ഖനന മാഫിയയുമായി ബന്ധവും ഉണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.

Related Articles

Back to top button
error: Content is protected !!