ChuttuvattomThodupuzha

അനധികൃത മണല്‍ കടത്ത് ; വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു

തൊടുപുഴ : ഇടുക്കി സബ് കളക്ടര്‍ ഡോ.അരുണ്‍ എസ്.നായര്‍ ഐഎഎസ് ന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് -സബ് കലക്ടറുടെ നിര്‍ദ്ദേശപ്രകാരം തൊടുപുഴ തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള താലൂക്ക്തല റവന്യു സ്‌ക്വാഡ് അനധികൃതമായി മണ്ണ് കയറ്റി വന്ന രണ്ട് ടിപ്പര്‍ ലോറികള്‍ പിടിച്ചെടുത്തു. ടിപ്പര്‍ ലോറികള്‍ തൊടുപുഴ പോലീസിന് കൈമാറുകയും ചെയ്തു. അടിയന്തരമായി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും,മണ്ണ് നിക്ഷേപിച്ച സ്ഥലം വില്ലേജ് റിക്കോര്‍ഡ് പ്രകാരം നിലമാണോ എന്നും പരിശോധിക്കുമെന്നും നിലമാണ് എങ്കില്‍ മണ്ണ് ഇട്ടവരെ കൊണ്ട് തന്നെ അത് നീക്കം ചെയ്യിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും തഹസില്‍ദാര്‍ എ .എസ് ബിജിമോള്‍ പറഞ്ഞു. അനധികൃതമായി മണ്ണ് കടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനായി കൂടുതല്‍ സ്‌ക്വാഡിനെ നിയമിച്ചിട്ടുണ്ടെന്നും തഹസില്‍ദാര്‍  അറിയിച്ചു.

 

 

Related Articles

Back to top button
error: Content is protected !!