ChuttuvattomThodupuzha

അനധികൃത കച്ചവടവും കൈയേറ്റവും ഒഴിപ്പിക്കും : നടപടി 21 മുതലെന്ന് ചെയര്‍മാന്‍

തൊടുപുഴ : നഗരസഭ പരിധിയിലെ അനധികൃത കച്ചവടവും റോഡ് കൈയേറിയുള്ള കച്ചവടവും ഉള്‍പ്പെടെ ഒഴിപ്പിക്കുവാനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്. ഇരുപത്തിയൊന്നാം തീയതി മുതല്‍ നടപടി ആരംഭിക്കും. നഗരസഭ ഉദ്യോഗസ്ഥര്‍, പി ഡബ്ല്യൂഡി റോഡ്സ് വിഭാഗം, പോലീസ് എന്നിവരുടെ നേതൃത്വത്തിലാകും ഒഴിപ്പിക്കല്‍ നടക്കുന്നത്.

അനധികൃതമായി കച്ചവടം ചെയ്യുന്നവര്‍, ഗതാഗത തടസം ഉണ്ടാക്കി വ്യാപാരം നടത്തുന്നവര്‍, ഫുട്പാത്തിലേക്ക് ഇറക്കി കച്ചവടം ചെയ്യുന്നവര്‍, കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള ബോര്‍ഡുകള്‍, റോഡ് അരികിലെ ഫ്ളെക്സ് ബോര്‍ഡുകള്‍, റോഡിലേക്ക് ഇറക്കിയുള്ള വ്യാപാര സ്ഥാപനങ്ങളുടെ നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍, റോഡ് അരികിലുള്ള ബൈക്ക് കച്ചവടം (കിഴക്കേയറ്റം മുതല്‍ കെ.കെ.ആര്‍ ജംഗ്ഷന്‍ വരെ), മങ്ങാട്ടുകവലയില്‍ അനധികൃതമായി പുറത്തേക്ക് ഇറക്കി വെച്ചുള്ള വ്യാപാരം, റോഡ് സൈഡില്‍ വാഹനം പാര്‍ക്ക് ചെയ്തുള്ള റിപ്പയറിംഗ്, ബൈപ്പാസുകളുടെ ഇരുവശത്തുമായി കാലങ്ങളായി കൊണ്ടു വന്നിട്ടിരിക്കുന്ന വാഹനങ്ങള്‍, മിക്സര്‍ മെഷീന്‍, തട്ടുകടകള്‍, ലോട്ടറി ബങ്കുകള്‍ തുടങ്ങിയവയാണ് അടിയന്തരമായി നീക്കം ചെയ്യുന്നത്.

ഇതിനായി നഗരസഭയിലെ രണ്ട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെയും, റവന്യു ഇന്‍സ്പെക്ടര്‍മാരെയും ഓവര്‍സിയര്‍മാരെയും ചുമതലപ്പെടുത്തി. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എന്‍യുഎല്‍എം ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. 21നകം കൈയേറ്റങ്ങള്‍ ഉള്‍പ്പെടെ സ്വന്തമായി നീക്കം ചെയ്തില്ലെങ്കില്‍ നഗരസഭയുടെ നേതൃത്വത്തില്‍ നീക്കം ചെയ്യുമെന്നും നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!