ChuttuvattomThodupuzha

ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ സ്വര്‍ണം പൂശിയ ലോക്കറ്റ് വിതരണോദ്ഘാടനം ഇന്ന്

തൊടുപുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ പുതിയ സംരംഭമായ ഭഗവാന്റെ മുദ്രയോടു കൂടിയ സ്വര്‍ണം പൂശിയ ലോക്കറ്റുകളുടെ വിതരണ ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് ക്ഷേത്രം കൊടിമരച്ചുവട്ടില്‍ നടത്തും. വിതരണ ഉദ്ഘാടനം ധനലക്ഷ്മി ബാങ്ക് ചെയര്‍മാന്‍ കലഞ്ഞൂര്‍ മധു നിര്‍വഹിക്കും. ബാലരൂപനായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ പുള്ളിനെ ചുണ്ടുകീറുന്ന മുദ്രയും തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഗോപുരവും ചേര്‍ത്ത് രൂപകല്പന ചെയ്ത ലോക്കറ്റുകളാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് മാനേജിംഗ് ട്രസ്റ്റി എന്‍.ആര്‍. പ്രദീപ് നമ്പൂതിരിപ്പാട്, ക്ഷേത്രം രക്ഷാധികാരി കെ.കെ. പുഷ്പാംഗദന്‍, ക്ഷേത്രം മാനേജര്‍ ബി. ഇന്ദിര എന്നിവര്‍ അറിയിച്ചു.
കുട്ടികള്‍ക്ക് ഉണ്ടാകുന്ന രാപ്പനി, ദുഃസ്വപ്നം കണ്ട് പേടിച്ച് കരച്ചില്‍, വിട്ടുമാറാത്ത ബാലരോഗങ്ങള്‍ തുടങ്ങിയ ബാലപീഡകള്‍ മാറ്റുന്നതിനു വേണ്ടി പുള്ളും പ്രാവും സമര്‍പ്പിക്കുന്നത് ഇവിടെ മാത്രം കണ്ടുവരുന്ന വിശേഷപ്പെട്ട വഴിപാടാണ്.

 

Related Articles

Back to top button
error: Content is protected !!