ChuttuvattomThodupuzha

മെയ് മാസപുലരിയില്‍ ആന വണ്ടിയിലേറി ആര്‍ത്തുല്ലസിക്കാം ; ഒരു പിടി യാത്രകളുമായി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍

തൊടുപുഴ : കെഎസ്ആര്‍ടിസിയുടെ ജനപ്രിയ സംരംഭമായി മാറിയ ബജറ്റ് ടൂറിസം സെല്‍ പ്രവര്‍ത്തനങ്ങള്‍ തൊടുപുഴയില്‍ മുന്നേറുകയാണ്. ഏപ്രില്‍ മാസം മാത്രം 16 ഉല്ലാസ യാത്രകളാണ് ബജറ്റ് ടൂറിസം സെല്‍ സംഘടിപ്പിച്ചത്. അവധിക്കാലത്തിന്റെ അവസാന നാളുകളിലേക്കടുക്കുമ്പോള്‍ ജനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് ഒരു പിടി യാത്രകള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് ബജറ്റ് ടൂറിസം സെല്‍. ഇതി ന്റെ ഭാഗമായി മെയ് 6 തിങ്കളാഴ്ച രാവിലെ 11.30ന് കൊച്ചിയിലെ നെഫര്‍ട്ടിറ്റി ആഡംബര കപ്പലില്‍ 5 മണിക്കൂര്‍ നീളുന്ന ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നു. തൊടുപുഴയില്‍ നിന്നും പുറപ്പെടുന്ന യാത്ര കൊച്ചിയിലെത്തി ആഡംബര കപ്പലില്‍ അറബിക്കടലില്‍ 5 മണിക്കൂര്‍ ഉല്ലാസ യാത്ര നടത്തുന്നു. 250 ലൈഫ് ജാക്കറ്റുകളും 400 പേര്‍ക്ക് കയറാവുന്ന ലൈഫ് റാഫ്റ്റ്കളും രണ്ട് ലൈഫ് ബോട്ടും ഉള്ള മൂന്നു നിലയുള്ള ആഡംബര കപ്പല്‍ ആണ് നെഫര്‍ട്ടിറ്റി. കേരളാ ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പറേഷന്റ ആഡംബര കപ്പല്‍ ആയ നെഫര്‍ട്ടിറ്റിയില്‍ 5 മണിക്കൂര്‍ ആണ് കടല്‍ യാത്ര. പാട്ടും ഡാന്‍സും ഗെയിമുകളും തീയറ്ററും കളിസ്ഥലവും അണ്‍ലിമിറ്റഡ് ബുഫെ ഡിന്നറും അപ്പര്‍ ഡക്കര്‍ കാഴ്ചകളും നെഫര്‍ടിറ്റിയില്‍ ഉണ്ട് .60 കിലോമീറ്ററോളം കടല്‍ യാത്ര ആണ് ലഭിക്കുന്നത് . കൊച്ചി നഗരത്തിന്റെ രാത്രികാല ദൃശ്യങ്ങള്‍ക്ക് സാക്ഷിയാകുന്നതാണീ യാത്ര.
കെഎസ്ആര്‍ടിസി വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രം ആണ് 5 മണിക്കൂര്‍ യാത്ര ലഭിക്കുക എന്ന പ്രത്യേകതയും ഉണ്ട്. 3550 രൂപ ആണ് മുതിര്‍ന്നവര്‍ക് ചാര്‍ജ്. 1240 രൂപയാണ് 5 വയസ്സ് മുതല്‍ 10 വയസ് വരെയുള്ളവര്‍ക്ക് ചാര്‍ജ്ജ്. ഇത് കൂടാതെ മെയ് 21ന് മറ്റാരു നെഫര്‍ട്ടിറ്റി യാത്രയും ഒരുക്കിയിട്ടുണ്ട്.

മറ്റു യാത്രകള്‍

മെയ് 5 ഞായറാഴ്ച ആതിരപള്ളി വാഴച്ചാല്‍ വഴി നിബിഡ വനത്തിലൂടെ 60 കിലോമീറ്റര്‍ സഞ്ചരിച്ച് മലക്ക പാറയില്‍ എത്തുന്ന യാത്ര. മെയ് 12ന് മറയൂര്‍ കാന്തലൂര്‍ യാത്രയാണ്. യത്രയില്‍ ട്രക്ക് ജീപ്പില്‍ 5 മണിക്കൂര്‍ മറയൂരിലെ എല്ലാ വിനോദ സഞ്ചാരയിടങ്ങളും കാണുവാന്‍ ഉള്ള അവസരം ലഭിക്കും. ചന്ദന തോട്ടവും മറയൂര്‍ ശര്‍ക്കര നിര്‍മ്മാണവും കാണുവാന്‍ അവസരം ലഭിക്കുന്നു .

മെയ് 14 ന് ഇലവീഴാപൂഞ്ചിറ , ഇല്ലിക്കല്‍കല്ല് എന്നിവ ഉള്‍പെടുത്തിയാണ് ടൂര്‍ സംഘടിപ്പിക്കുന്നത് . മെയ് 15 ന് വയനാടിന്റെ പ്രകൃതി രമണീയത തൊട്ടറിയുന്ന വയനാടന്‍ യാത്രയാണ് ഒരു്കകിയിട്ടുള്ളത്. ഒരു ദിവസം വയനാട് താമസിച്ചു കൊണ്ട് നടത്തുന്ന യാത്രയില്‍ കുറവദ്വീപ് , ബാണാസുരസാഗര്‍ അണകെട്ട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു.

മെയ് 17 ന് ജൈവ വൈവിധ്യങ്ങളുടെ സ്വര്‍ഗ്ഗഭൂമിയായ ഗവിയിലേക്ക് ആണ് യാത്ര. മെയ് 19 ഞായറാഴ്ച ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിലൂടെയുള്ള 5 മണിക്കൂര്‍ ബോട്ട് യാത്രയും പാതിരാമണല്‍ ദ്വീപും അര്‍ത്തുങ്കല്‍ പള്ളിയും ആലപ്പുഴ ബീച്ചും കാണുന്നതിന് അവസരം ഒരുക്കുന്നു. മെയ് 26 ന് വണ്ടര്‍ലയിലേക്ക് ആണ് ഉല്ലാസ യാത്ര . മെയ് 31 ന് സാഗര്‍ റാണി എന്ന കൊച്ചി ഉല്ലാസ നൗകയില്‍ ഒരുക്കുന്ന ഉല്ലാസ യാത്ര എന്ന പ്രത്യേകതയും ഉണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 83048 89896 , 9744910383 , 96051 92092 .

 

 

Related Articles

Back to top button
error: Content is protected !!