Thodupuzha

ഹോമിയോ ആശുപത്രി മന്ദിര ഉദ്ഘാടനം

 

 

തൊടുപുഴ: നഗരസഭ കോലാനി ഹോമിയോ ആശുപത്രിയുടെ പുതിയ കെട്ടിടം ജനങ്ങള്‍ക്കായി തുറന്നു നല്‍കി. കേന്ദ്ര സംസ്ഥാന ഫണ്ടുകള്‍ ചേര്‍ത്ത് വാര്‍ഡ് 32-ല്‍ ഉണ്ടായിരുന്ന പഴയ ആശുപത്രി കെട്ടിടത്തിനോട് ചേര്‍ന്ന് തന്നെയാണ് പുതിയ കെട്ടിടം നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. പുതിയ കെട്ടിടത്തില്‍ ഒ.പി.യ്ക്കായി രണ്ട് സെക്ഷനുകളും, ഫാര്‍മസി, ഒബ്‌സര്‍വേഷന്‍ റൂം, ഐസലേഷന്‍ റൂം, സ്റ്റോര്‍ റൂം എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അംഗപരിമിതര്‍ക്ക് പ്രവേശിക്കുന്നതിന് റാംമ്പ് സൗകര്യവും ഒരുക്കിയിട്ടുണ്ട്്. രണ്ടാംനിലയില്‍ കോണ്‍ഫറന്‍സ് ഹാളും നിര്‍മിച്ചിട്ടുണ്ട്. നഗരസഭാ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എ.കരീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ജെസി ജോണി മുഖ്യ പ്രസംഗം നടത്തി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാരായ കെ.ദീപക്, ഷീജ ഷാഹുല്‍ ഹമീദ്, ബിന്ദു പത്മകുമാര്‍, ടി.എസ്. രാജന്‍, വാര്‍ഡ് കൗണ്‍സിലര്‍ കവിതാ വേണു, മെഡിക്കല്‍ ഓഫീസര്‍ ഡോ.സൂര്യമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!