ChuttuvattomThodupuzha

ലയണ്‍സ് ക്ലബ് തൊടുപുഴ മെട്രോ നവീകരിച്ച ഹാളിന്റേയും വിദ്യാനിധി പദ്ധതിയുടേയും ഉദ്ഘാടനം 23 ന്

തൊടുപുഴ: ലയണ്‍സ് ക്ലബ് തൊടുപുഴ മെട്രോയുടെ നവീകരിച്ച ഹാളിന്റേയും വിദ്യാനിധി പദ്ധതിയുടേയും ഉദ്ഘാടനവും ഡിസ്ട്രിക്ട് ഗവര്‍ണറുടെ വിസിറ്റും 23 ന് വൈകിട്ട് 6.30 ന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നവീകരിച്ച ഹാളിന്റെ ഉദ്ഘാടനവും പുതിയ അംഗങ്ങളുടെ ഇന്‍ഡക്ഷനും ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ബീന രവികുമാര്‍ നിര്‍വഹിക്കും. ലയണ്‍സ് ക്ലബ് തൊടുപുഴ മെട്രോ പ്രസിഡന്റ് ജോഷി ഓട്ടോജെറ്റ് അധ്യക്ഷത വഹിക്കും. ലയണ്‍സ് മെട്രോയും ഐകാഡ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സുമായി സഹകരിച്ച് 10 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഒരുക്കുന്ന വിദ്യാനിധി പദ്ധതിയുടെ ഉദ്ഘാടനം ഡിസ്ട്രിക്ട് പ്രോജ്കട് ഡയറക്ടര്‍ സി.ജി ശ്രീകുമാറിന് പ്രോജക്ട് കൈമാറി അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വഹിക്കും. മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. ലയണ്‍സ് ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി സജി ടി.പി, ട്രഷറര്‍ പീറ്റര്‍ ജോസഫ്, ഡിസ്ട്രിക്ട് ചീഫ് പ്രോഗ്രാം ഡയറക്ടര്‍ ജയേഷ് വി.എസ്, ചീഫ് പ്രോജ്കട് ഡയറക്ടര്‍ സി.ജി ശ്രീകുമാര്‍, റീജിയണല്‍ ചെയര്‍മാന്‍ വിനോദ് കണ്ണോളി, സോണ്‍ ചെയര്‍മാന്‍ അനൂപ് ടി.പി, ക്ലബ് സെക്രട്ടറി ജെറാള്‍ഡ് മാനുവല്‍ ട്രഷറര്‍ അഖില്‍ പ്രതാപ് തുടങ്ങിയവര്‍ പ്രസംഗിക്കും.

ഏകദേശം പത്തുലക്ഷം രൂപയുടെ സഹായമാണ് വിദ്യാഭ്യാസനിധിയിലുടെ നല്‍കുന്നത്.
ഫാഷന്‍ ഡിസൈനിങ്ങ്, ഇന്റീരിയല്‍ ഡിസൈനിങ്, ആനിമേഷന്‍ ആന്‍ഡ് വി.എഫ്.എക്‌സ്, ഗ്രാഫിക് ഡിസൈനിങ്, ഡിപ്ലോമ ഇന്‍ സിവില്‍കാഡ്, ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ കാഡ്, ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ കാഡ്, ഡിപ്ലോമ ഇന്‍ ഇന്‍ഡ്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിങ്, ഡിപ്ലോമ ഇന്‍ എച്ച് ആര്‍ ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് മാനേജ് മെന്റ്, ഡിപ്ലോമ ഇന്‍ ഗ്ലോബല്‍ അക്കൗണ്ടിങ് ആന്റ് സാപ് എന്നീ കോഴ്‌സുകളിലേയ്ക്കാണ് പ്രവേശനം. പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാം. പഠനത്തിനു ശേഷം മികവു തെളിയിക്കുന്നവര്‍ക്ക് ജോലിയും ഉറപ്പാക്കുന്നതാണ് പദ്ധതി. കൂടുതല്‍ വിവരങ്ങള്‍ക്ക് 9946447403, 7736383123, 9744800916 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ലയണ്‍സ് ക്ലബ് മെട്രോ പ്രസിഡന്റ് ജോഷി ഓട്ടോജെറ്റ്, സെക്രട്ടറി ജെറാള്‍ഡ് മാനുവല്‍, ട്രഷറര്‍ അഖില്‍ പ്രതാപ്, വിനോദ് കണ്ണോളി, വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ സി.സി, റീജിനല്‍ പ്രോഗ്രാം ഡയറക്ടര്‍ എം.എന്‍ സുരേഷ്, ജോയിന്റ് സെക്രട്ടറി ജിജോ കാളിയാര്‍ എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!