Local LiveMoolammattam

മൂലമറ്റം പ്രസ്സ് ക്ലബ് ഉദ്ഘാടനം 26ന്

മൂലമറ്റം : മൂലമറ്റം പ്രസ്സ് ക്ലബ് ഉദ്ഘാടനം 26ന് നടക്കും. പ്രസ്സ് ക്ലബ് ഹാളില്‍ 4ന് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം നിര്‍വഹിക്കും.പ്രസ്സ്് ക്ലബ് പ്രസിഡന്റ് സോമി മുണ്ടയ്ക്കല്‍ അധ്യക്ഷനാകും. മൂലമറ്റം സ്വകാര്യ ബസ് സ്റ്റാന്‍ഡിനുള്ളില്‍ അറക്കുളം പഞ്ചായത്ത് കെട്ടിടത്തിലാണ് പ്രസ് ക്ലബ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ജില്ലാ പഞ്ചായത്തംഗം പ്രൊഫ. എം.ജെ ജേക്കബ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് നിയുക്ത പ്രസിഡന്റ് ടോമി കാവാലം, പഞ്ചായത്ത് പ്രസിഡന്റ്മാരായ കെ.എസ്. വിനോദ്, ഇന്ദു ബിജു, ഉഷാവിജയന്‍ , ജാന്‍സി മാത്യു,ഷേര്‍ലി അഗസ്റ്റിന്‍, ജില്ലയിലെ വിവിധ പ്രസ്സ് ക്ലബ് പ്രസിഡന്റ്മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

Related Articles

Back to top button
error: Content is protected !!