Thodupuzha

പെന്‍ഷന്‍ ഭവന്‍ ഉദ്ഘാടനം

ഇടവെട്ടി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഇടവെട്ടി യൂണിറ്റ് പെന്‍ഷന്‍ ഭവന്‍ ഉദ്ഘാടനവും യൂണിറ്റ് വാര്‍ഷികവും നടന്നു. സംഘടന സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.രഘുനാഥന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.വി.പോള്‍ അധ്യക്ഷത വഹിച്ചു. സംഘടന ജില്ലാ പ്രസിഡന്റ് കെ.കെ.സുകുമാരന്‍ മുഖ്യപ്രഭാഷണം നടത്തി. പെന്‍ഷനേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.പ്രേമകുമാരി, സംഘടനാ ജില്ലാ പ്രസിഡന്റ് കെ.കെ.സുകുമാരന്‍, ജില്ലാ സെക്രട്ടറി വി.കെ.മാണി, ട്രഷറര്‍ ടി.ചെല്ലപ്പന്‍, പെന്‍ഷന്‍ ഭവന്‍ നിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍ സി.എസ്.ശശീന്ദ്രന്‍, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുനി സാബു, ടൗണ്‍ ബ്ലോക്ക് സെക്രട്ടറി എ.എന്‍.ചന്ദ്രബാബു, സംഘടനാ ജില്ലാ വൈസ് പ്രസിഡന്റ് എം.ജെ.മേരി, ബ്ലോക്ക് പ്രസിഡന്റ് എന്‍.കെ.പീതാംബരന്‍, കെ.ആര്‍.ദിവാകരന്‍, പി.വി. ജോസ്, ജോസഫ് മൂലശേരി, കെ.ജെ.ജേക്കബ്, എന്‍.ബാലചന്ദ്രന്‍, ഡി. കുര്യാക്കോസ്, എം.എന്‍.വിജയന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.വി.പോള്‍ (പ്രസിഡന്റ്), സി.പി.പ്രസന്നകുമാര്‍ (സെക്രട്ടറി), ഡി. കുര്യാക്കോസ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!