Moolammattam

ക്ഷീരകർഷകർക്ക് ഇൻസൻ്റീവ് വിതരണം അറക്കുളത്ത് നടന്നു

മൂലമറ്റം: ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൽ നിന്നും 2021-22 സാമ്പത്തിക വർഷത്തിൽ ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന കർഷകർക്ക് പാൽ അളവിൻ്റെ ആനുപാതികമായി ഇൻസൻ്റീവ് വിതരണം അറക്കുളത്ത് നടന്നു. അറക്കുളം പഞ്ചായത്തിലെ ക്ഷീരകർഷകർക്കുള്ള ആനുകൂല്യ വിതരണം അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്.വിനോദിൻ്റെ അദ്ധ്യക്ഷതയിൽ നടന്നു.

മൂലമറ്റം കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രാജി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുളമാവ് ആപ്കോസ് പ്രസിഡൻ്റ് വർക്കി ചടങ്ങിൽ സ്വാഗതം പറഞ്ഞു. അറക്കുളം ആപ് കോസ് പ്രസിഡൻ്റ് ജോസ് ഇടവക്കണ്ടം നന്ദിയും രേഖപ്പെടുത്തി. അറക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗീതാ തുളസീധരൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് മെമ്പർമാരായ സ്നേഹൻ രവി, ടി.ആർ.സെൽവരാജ്, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.ഏ.വേലുക്കുട്ടൻ, കൊച്ചുറാണി ജോസ്, സുശീല ഗോപി എന്നിവർ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!