Thodupuzha

ക്ഷീര കർഷകർക്ക് ഇൻസൻ്റീവ് നൽകി.

മൂലമറ്റം :ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൽ നിന്നും 2021-22 സാമ്പത്തിക വർഷത്തിൽ ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന കർഷകർക്ക് പാൽ അളവിൻ്റെ ആനുപാതികമായി ഇൻസൻ്റീവ് വിതരണം അറക്കുളത്ത് നടന്നു. അറക്കുളം പഞ്ചായത്തിലെ ക്ഷീരകർഷകർക്കുള്ള ആനുകൂല്യ വിതരണം അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസി.

കെ.എസ്.വിനോദിൻ്റെ അദ്ധ്യക്ഷതയിൽ

മൂലമറ്റം കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ വച്ച് ഇടുക്കി ബ്ലോക്ക് പഞ്ചാ.പ്രസി.രാജി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുളമാവ് ആപ് കോസ് പ്രസി. വർക്കി സ്വാഗതവും, അറക്കുളം ആപ് കോസ് പ്രസി.ജോസ് ഇടവക്കണ്ടം നന്ദിയും രേഖപ്പെടുത്തി. അറക്കുളം ഗ്രാമപഞ്ചാ. വൈസ് പ്രസി.ഗീതാ തുളസീധരൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് മെമ്പർമാരായ സ്നേഹൻ രവി, ടി.ആർ.സെൽവരാജ്, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.ഏ.വേലുക്കുട്ടൻ, കൊച്ചുറാണി ജോസ്, സുശീല ഗോപി എന്നിവർ ആശംസകൾ നേർന്നു.

Related Articles

Back to top button
error: Content is protected !!