ChuttuvattomThodupuzha

ഇൻകം ടാക്സ് അവെർനസ് പ്രോഗ്രാം സംഘടിപ്പിച്ച് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ

തൊടുപുഴ: ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ ഇൻകം ടാക്സ് അവെർനസ് പ്രോഗ്രാം സംഘടിപ്പിച്ചു. ഇൻകം ടാക്സ് സംബന്ധമായ വിവരങ്ങൾ സമയബന്ധിതമായി അറിഞ്ഞിരിക്കുന്നതിന് വേണ്ടിയാണ് അസോസിയേഷൻ ഇത്തരം പോഗ്രാമുകൾ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ അജീവ് പുരുഷോത്തമൻ പറഞ്ഞു അവയർനെസ് പ്രോ​ഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപാരികളിലും പൊതുജനങ്ങളിലുമുള്ള ഇൻകം ടാക്സ് സംബന്ധമായ അജ്ഞതയാണ് പിഴനടപടികളിലേക്ക് നീങ്ങേണ്ട സാഹചര്യം ഒരുക്കുന്നത് എന്ന് ഇൻകം ടാക്സ് ഓഫീസർ സജി തോമസ് പറഞ്ഞു.അസോസിയേഷൻ ജനറൽ സെക്ര. സജി പോൾ, ട്രഷറർ കെ.എച്ച് കനി, ജോസ് ആലപ്പാട്ട് എവർഷൈൻ, സെയ്‌തു മുഹമ്മദ്‌ വടക്കയിൽ, വി. സുവിരാജ്, ബെന്നി ഇല്ലിമൂട്ടിൽ,സജിത്ത് കുമാർ തുടങ്ങിയവർ പ്രോഗ്രാമിന് നേതൃത്വം നൽകി. ചാർട്ടേർഡ് അക്കൗണ്ടന്റ് ജോബി സെബാസ്റ്റ്യൻ, ജിഎസ്ടി പ്രാക്ടീഷ്ണർ മുരളിധരൻപിള്ള,ഇൻകം ടാക്സ് ഇൻസ്‌പെക്ടർ ജുവൽ ജോർജ്, എസ് റ്റിഎ ശ്യാം ചന്ദ്രൻ, ടാക്സ് അസിസ്റ്റന്റ്മാരായ ജോബി കുര്യൻ,അനുരൂപ് ജോൺ, രാജു ഇ.കെ, എംറ്റിഎ അനന്യ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!