Thodupuzha

റോ​ള​ര്‍ സ്​​പീ​ഡ്​ സ്​​കേ​റ്റി​ങ്ങി​ല്‍ ഇ​ന്ത്യ​ന്‍ ടീം​ ​സെ​ല​ക്​​ട​റാ​യി തൊ​ടു​പു​ഴക്കാരനും 

തൊ​ടു​പു​ഴ: റോ​ള​ര്‍ സ്​​പീ​ഡ്​ സ്​​കേ​റ്റി​ങ്ങി​ല്‍ ഇ​ന്ത്യ​ന്‍ ടീം​ ​സെ​ല​ക്​​ട​റാ​യി ഇ​ടു​ക്കി​ക്കാ​ര​നും.തൊ​ടു​പു​ഴ ഇ​ട​വെ​ട്ടി സ്വ​ദേ​ശി കൊ​മ്പനാ​പ​റ​മ്പില്‍ കെ.​എ​സ്.​ സി​യാ​ദി​നെ​ത്തേ​ടി​യാ​ണ്​ അം​ഗീ​കാ​ര​മെ​ത്തി​യ​ത്. ലോക​ ചാ​മ്ബ്യ​ന്‍​ഷി​പ്പി​ന​ട​ക്കം ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ടീ​മി​നെ തെ​ര​​ഞ്ഞെ​ടു​ക്കു​ന്ന പാ​ന​ലി​ലാ​ണ്​ സി​യാ​ദ്.

 

22വ​ര്‍​ഷ​മാ​യി സ്​​കേ​റ്റി​ങ്​ മ​ത്സ​ര​ങ്ങ​ളി​ല്‍ മ​ത്സ​രാ​ര്‍​ഥി​യാ​യും പ​രി​ശീ​ല​ക​നാ​യും രം​ഗ​ത്തു​ള്ള സി​യാ​ദ്​ 2009ല്‍ ​ചൈ​ന​യി​ല്‍ ന​ട​ന്ന വേ​ള്‍​ഡ്​ ചാ​മ്ബ്യ​ന്‍​ഷി​പ്പി​ല്‍ റോ​ള​ര്‍ സ്​​പീ​ഡ്​ സ്​​േ​ക​റ്റി​ങ്ങി​ല്‍ രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച്‌​ പ​​ങ്കെ​ടു​ത്തി​രു​ന്നു. 2013 മു​ത​ല്‍ കേ​ര​ള ടീ​മി​െന്‍റ മു​ഖ്യ പ​രി​ശീ​ല​ക​നാ​ണ്. ഇ​ന്ത്യ​ന്‍ ടീ​മി​െന്‍റ സ​ഹ​പ​രി​ശീ​ല​ക​നാ​യും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​തു​കൂ​ടാ​തെ സൈ​ക്ലി​ങ്ങി​ലും രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ല്‍ പ​​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.

ഇ​ടു​ക്കി​യി​ല്‍​നി​ന്ന്​ ആ​ദ്യ​മാ​യാ​ണ്​ ഒ​രാ​ള്‍ സ്​​പീ​ഡ്​ സ്​​കേ​റ്റി​ങ്ങി​ല്‍ സെ​ല​ക്​​ട​റാ​കു​ന്ന​ത്. കേ​ര​ള​ത്തി​ലെ വി​വി​ധ സ്​​കൂ​ളു​ക​ളി​ലും കു​ട്ടി​ക​ള്‍​ക്ക്​ ഇ​ദ്ദേ​ഹം പ​രി​ശീ​ല​നം ന​ല്‍​കു​ന്നു​ണ്ട്. മി​ക​ച്ച പ​രി​ശീ​ല​ന സൗ​ര്യ​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ മ​റ്റ്​ കാ​യി​ക ഇ​ന​ങ്ങ​ളെ​പ്പോ​ലെ റോ​ള​ര്‍ സ്​​േ​ക​റ്റി​ങ്ങി​ലും കേ​ര​ള​ത്തി​ന്​ മി​ക​ച്ച നേ​ട്ടം ​ഉ​ണ്ടാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും സി​യാ​ദ്​ പ​റ​യു​ന്നു. ബി​സ്​​മി​യാ​ണ്​ ഭാ​ര്യ: മ​ക്ക​ള്‍: മു​ഹ​മ്മ​ദ്​ ഫൈ​സാ​ന്‍, മു​ഹ​മ്മ​ദ്​ ഫൈ​ഹാ​ന്‍.

Related Articles

Back to top button
error: Content is protected !!