Thodupuzha

കൂവപ്പള്ളിയിൽ പെരുന്തേനീച്ചയുടെ ആക്രമണത്തിൽ പരിക്ക്

 

 

 

മൂലമറ്റം :കപ്പ വാട്ടിക്കൊണ്ടിരുന്നവരെ പെരുന്തേനീച്ച ആക്രമിച്ചു. കൂവപ്പള്ളി എസ് വളവിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. നെല്ലിപ്പിള്ളിൽ ജോർജ് (ബാബു -55), സഹോദരൻ ബിജു(52), ഇഞ്ചിമാക്കൽ സാബു (55), ഭാര്യ മോളി (50), മേലേടത്ത് എം. വി. ജോസഫ്(55) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. കപ്പ വാട്ടുന്നതിനു സമീപമുള്ള മരത്തിൽ ഉണ്ടായിരുന്ന പെരുംതേനീച്ചയുടെ കൂട് ശ്രദ്ധയിൽ പെട്ടിരുന്നില്ല. പരിക്കേറ്റവർ മൂലമറ്റം ബിഷപ്പ് വയലിൽ ആശുപത്രിയിൽ ചികിത്സ തേടി.വൈകുന്നേരത്തോടെ എല്ലാവരും ആശുപത്രി വിട്ടു.

Related Articles

Back to top button
error: Content is protected !!