AccidentMoolammattam

കാർ നിയന്ത്രണം വിട്ട് 80 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

മുലമറ്റം:ഇന്നോവ കാർ നിയന്ത്രണം വിട്ട് 80 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. തൊടുപുഴ-പുളിയൻമല റോഡിൽ തുമ്പിച്ചിക്ക് സമീപമാണ്  വ്യാഴാഴ്ച 2ഓടെയാണ് അപകടമുണ്ടായത്. അപകടത്തിൽ കട്ടപ്പന സ്വദേശിയായ അതുൽ (24) ആണ് പരുക്കേറ്റത്.അതുലിൻ്റെ തലക്ക് പരുക്കേറ്റിട്ടുണ്ട്. കട്ടപ്പന നിന്ന് മൂലമറ്റം ഭാഗത്തേക്ക് വന്ന കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഒരു കമുകിൽ തട്ടി നിൽക്കുകയായിരുന്നു കമുകിൽ തട്ടി നിന്നില്ലായിരുന്നെങ്കിൽ വണ്ടി ഒരു വലിയ കിണറ്റിൽ വീഴുമായിരുന്നു.അതുലിനെ ഓടി കുടിയ നാട്ടുകാരും കുളമാവ് പോലീസും ചേർന്ന് മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുളമാവ് എസ് ഐ കെ.എ. നസീറും സംഘവും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

 

 

 

Related Articles

Back to top button
error: Content is protected !!