ChuttuvattomThodupuzha

ചാഴികാട്ട് ആശുപത്രിയില്‍ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു

തൊടുപുഴ : ചാഴികാട്ട് ആശുപത്രിയില്‍ അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി സമൂഹത്തിന്റെ വിവിധതുറകളില്‍ മികവ്  തെളിയിച്ച വനിതാ പ്രതിഭകളെ ആദരിച്ചു. തൊടുപുഴ നഗരസഭ രൂപം കൊണ്ടനാള്‍ മുതല്‍ 36 വര്‍ഷക്കാലം കൗണ്‍സിലറായും, ചെയര്‍പേഴ്‌സണായും, ഇപ്പോള്‍ വൈസ് ചെയര്‍പേഴ്‌സണായും സേവനമനുഷ്ഠിക്കുന്ന പ്രഫ. ജെസ്സി ആന്റണി, കവയത്രിയായ സരു ധന്വന്തരി, സമൂഹ മാധ്യമങ്ങളിലെ വിവിധ കലാസൃഷ്ടികളിലൂടെ പ്രശസ്തയായ ഗീതാ വാര്യര്‍, പ്രതിസന്ധികളില്‍ തളരാതെ നിശ്ചയദാര്‍ഢ്യത്തോടെ ജീവിത വിജയം നേടിയ ഹോസ്പിറ്റലിലെ ജീവനക്കാരിയായ ഷൈല ദിനേഷ്, മണക്കാട്, പുറപ്പുഴ, കരിങ്കുന്നം,കുമാരമംഗലം പഞ്ചായത്തുകളിലും തൊടുപുഴ മുനിസിപ്പാലിറ്റിയിലും സേവനമനുഷ്ഠിക്കുന്ന ആശാ പ്രവര്‍ത്തകരായ അമ്മിണി മുരളി, ജാന്‍സി എം.ജി., കാഞ്ചനകുമാരി എ.എസ്., ബിന്ദു ദേവദാസ്, ടെസ്സി പൗലോസ്, തൊടുപുഴ നഗരസഭയിലെ ഹരിത കര്‍മ്മ സേനാ പ്രവര്‍ത്തകരായ ജാസ്മിന്‍ അലിയാര്‍, വത്സാ ദിവാകരന്‍, അഞ്ജലി സി.കെ.,ഷൈനി ഷിജു, ലക്ഷ്മി സുകുമാരന്‍, സുബൈദ അനസ്, നസീമ എന്‍.കെ., മഞ്ജു അനില്‍, ഐവി സജി, സിനി എ,വി., എന്നിവരെ വനിതാ ഡോക്ടര്‍മാരും ജീവനക്കാരും ചേര്‍ന്ന് ആദരിച്ചു. ഡോ. അനിതാ ആന്‍ ജോണ്‍, ഡോ.രഞ്ജിനി രാധാകൃഷ്ണന്‍, ചീഫ് നഴ്‌സിംഗ് ഓഫീസര്‍ ഷിനി തോമസ്, മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍ ആര്യാ ബോസ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!