ChuttuvattomThodupuzha

ഐ.എന്‍.റ്റി.യു.സി ഇടുക്കി ജില്ലാ പ്രസിഡന്റിന്റെ സ്ഥാനോരോഹണം നടത്തി

തൊടുപുഴ: ഓഗസ്റ്റ് ഒമ്പത് ഇന്ത്യയിലെ ജനങ്ങളെ സായുധ ബലം കൊണ്ട് അടക്കിഭരിച്ചിരുന്ന ബ്രിട്ടിഷുകാരോട് ‘ ക്വിറ്റ് ഇന്‍ഡ്യ’യെന്ന് പറഞ്ഞ അതേ വികാരത്തോടെയാണ് തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത മോദി സര്‍ക്കാരിനെതിരെ ഓഗസ്റ്റ് 9 ന് തൊഴിലാളികളുടെ മഹാ സംഗമങ്ങള്‍ നടത്തുന്നതെന്നു ഐ.എന്‍.റ്റി.യു.സി. സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. ഈ തൊഴിലാളി സംഗമങ്ങള്‍ നരേന്ദ്രമോദിയോട് ‘ക്വിറ്റ് മോദി’ എന്നാവശ്യപ്പെടുന്ന പ്രക്ഷോഭങ്ങളായി മാറുമെന്നും സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി. പതിറ്റാണ്ടുകളുടെ തൊഴിലാളി പ്രക്ഷോഭങ്ങളിലൂടെ ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗം നേടിയെടുത്ത അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ തൊഴിലാളികളുടെ അവസാന ശ്വാസം വരെ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ.എന്‍.റ്റി.യു.സി ഇടുക്കി ജില്ലാ പ്രസിഡന്റായി ചുമതല ഏറ്റെടുക്കുന്ന രാജാ മാട്ടു ക്കാരന്റെ സ്ഥാനാരോഹണ ചടങ്ങ് തൊടുപുഴ രാജീവ്ഭവനില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ചന്ദ്രശേഖരന്‍. മുതിര്‍ന്ന ഐ.എന്‍.റ്റി.യു.സി. നേതാവ് എ.പി.ഉസ്മാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇടുക്കി ജില്ല രൂപീകരിക്കപ്പെട്ടതിനു ശേഷമുള്ള രണ്ടാമത്തെ ജില്ലാപ്രസിഡന്റായി രാജാ മാട്ടുക്കാരന്‍ ചുമതലയേറ്റു. തൊഴിലാളികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന കാര്യത്തില്‍ മോദിയും പിണറായിയും ഒരേ തൂവല്‍ പക്ഷികളാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യു പറഞ്ഞു. സമ്മേളനത്തില്‍ എസ്. അശോകന്‍ , ഇ.എം.ആഗസ്തി, റോയി കെ.പൗലോസ,് എ.കെ.മണി, മലയാലപ്പുഴ ജ്യോതിഷ് കുമാര്‍ , ജി.മുനിയാണ്ടി, പി.ആര്‍. അയ്യപ്പന്‍, തോമസ് രാജന്‍, പി.ജെ അവിര ,ഡി. കുമാര്‍, ജ്യോണ്‍സി ഐസക്ക് ,പി.കെ.രാജന്‍, രാജു ബേബി, കെ.പി.റോയി, രാജു ഓടയ്ക്കല്‍, തോമസ് മൈക്കിള്‍, കെ.എസ് ജയകുമാര്‍, സന്തോഷ് അമ്പിളിവിലാസം, നാസര്‍ കരിമണ്ണൂര്‍, ശശികലാ രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!