ChuttuvattomThodupuzha

പൈപ്പ് പൊട്ടി വെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍; നടപടി സ്വീകരിക്കാതെ അധികൃതര്‍

തൊടുപുഴ : തെക്കുഭാഗം – അഞ്ചിരി റോഡില്‍ പഴയ അംഗന്‍വാടിക്ക് സമീപം ജലവിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ച്ച കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാതെ അധികൃതര്‍. ടൈല്‍ പാകിയിരിക്കുന്ന റോഡില്‍ കഴിഞ്ഞ വര്‍ഷവും ഇതേ ഭാഗത്ത് പൈപ്പ് പൊട്ടി ഒരു മാസത്തോളം വെളളം പാഴായിരുന്നു. പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് അധികൃതര്‍ ഇടപെട്ട് പൈപ്പ് നന്നാക്കിയത്. ഇപ്പോള്‍ ഇതേ സ്ഥാനത്ത് തന്നെയാണ് വീണ്ടും പൈപ്പ് പൊട്ടിയിരിക്കുന്നത്. ഇതുവഴി നൂറു കണക്കിനു വലിയ ടോറസ് ലോറികളില്‍ കല്ല്, മണല്‍, മെറ്റല്‍ തുടങ്ങിയവ കയറ്റി പോകുന്നുണ്ട്. ഇത്തരത്തില്‍ അമിത ഭാരം കയറ്റിയ ലോറികളാണ് പൈപ്പുകളുടെ തകര്‍ച്ചയ്ക്ക് കാരണമെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി. പൈപ്പ് പൊട്ടിയതോടെ സമീപത്തെ ജലവിതരണവും താറുമാറായി. എത്രയും വേഗം പൈപ്പ് നന്നാക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!