ChuttuvattomThodupuzha

ജനകീയ ആരോഗ്യ സമിതി ജില്ലാ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു

തൊടുപുഴ:ജനകീയ ആരോഗ്യ സമിതി ജില്ലാ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു.മരുന്നുകളുടെ വിലര്‍ധനവ് തടയുക, മരുന്നുകള്‍ക്കുള്ള നികുതി നിര്‍ത്തലാക്കുക, അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കുക, കേന്ദ്ര സര്‍ക്കാര്‍ ജനകീയ ആരോഗ്യ ഔഷധ നയം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 17 ന് നടക്കുന്ന പ്രതിഷേധ സത്യാഗ്രഹം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ജനകീയ ആരോഗ്യ സമിതി ജില്ലാ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കെഎംഎസ്ആര്‍എ ജില്ലാ സെക്രട്ടറി ജോമോന്‍ തോമസ് അധ്യക്ഷത വഹിച്ചു.കെഎംഎസ്ആര്‍എ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മോഹനന്‍ സി. നായര്‍ വിഷയാവതരണം നടത്തി.

ജനകീയ ആരോഗ്യ സമിതി കണ്‍വീനര്‍ സി.എസ് മഹേഷ്, കെ.ജി.ഒ. എ ജില്ലാ സെക്രട്ടറി റോബിന്‍സണ്‍ പി. ജോസ്, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി എം.ആര്‍ അനില്‍ കുമാര്‍, കെ.ജി.എന്‍.എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.ആര്‍ രജനി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി എന്‍.ഡി തങ്കച്ചന്‍, പരിഷത്ത് ആരോഗ്യ സമതി കണ്‍വീനര്‍ കെ,എന്‍ രാധാകൃഷ്ണന്‍, കെ.സി.ഇ.യു ജില്ലാ വൈസ് പ്രസിഡന്റ് കെ.എം പ്രദീപ് കുമാര്‍,ആരോഗ്യ സമിതി ജില്ലാ സമിതി അംഗം സീമ സി.കെ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി റോബിന്‍ ജോസഫ് (കണ്‍വീനര്‍), ദിലീപ് കുമാര്‍ ടി.ആര്‍ (ജോയിന്റ് കണ്‍വീനര്‍), സി. എസ് മഹേഷ്(ചെയര്‍മാന്‍), സീമ സി.കെ, കെ.എന്‍ രാധാകൃഷണന്‍ (വൈസ് ചെയര്‍മാന്‍) എന്നിവരെ തെരഞ്ഞെടുത്തു.

 

Related Articles

Back to top button
error: Content is protected !!