ChuttuvattomThodupuzha

ജെസിഐ തൊടുപുഴ ഗ്രാന്റിന്റെ സ്ഥാനാരോഹണം നടത്തി

തൊടുപുഴ: ജെസിഐ തൊടുപുഴ ഗ്രാന്റിന്റെ 2024 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ പദ്ധതികളുടെ ഉദ്ഘാടനവും പുതുവത്സരാഘോഷവും പാപ്പൂട്ടി ഹാളില്‍ നടന്നു.
പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മുന്‍ സോണ്‍ പ്രസിഡന്റ് പ്രഫ. സാംസണ്‍ തോമസ് ഉദ്ഘാടനം ചെയ്തു.പുതിയ പ്രസിഡന്റായി പ്രശാന്ത് കുട്ടപ്പാസിനെയും സെക്രട്ടറിയായി ജീസ് ജോണ്‍സനെയും ട്രഷററായി അഖില്‍ എസ്. നായരെയും തെരഞ്ഞെടുത്തു. ജെ.ജെ ചെയര്‍പേഴ്സണായി നന്ദ സരിനെയും ജേസററ്റ് ചെയര്‍പേഴ്സണായി ബിന്ദു അജികുമാറിനെയും തെരഞ്ഞെടുത്തു. യോഗത്തില്‍ പ്രോഗ്രാം ഡയറക്ടര്‍ വിഷ്ണു എ.കെ., സെക്രട്ടറി അനില്‍കുമാര്‍ സി.സി. എന്നിവര്‍ പ്രസംഗിച്ചു.ട്രഷറര്‍ ജോഷി ഓട്ടോജെറ്റ് കണക്ക് അവതരണവും നടത്തി.

 

Related Articles

Back to top button
error: Content is protected !!