ChuttuvattomThodupuzha

ജെസിഎല്‍ സീസണ്‍ 2 : ഇടുക്കി പ്രസ് ക്ലബ് ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു

തൊടുപുഴ : തിരുവനന്തപുരത്ത് നടക്കുന്ന ജെസിഎല്‍ സീസണ്‍ – 2 വില്‍ പങ്കെടുക്കുന്ന ഇടുക്കി പ്രസ് ക്ലബ് ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു. ഹൊറൈസണ്‍ ഗ്രൂപ്പും സഹ്യ ടീയും ചേര്‍ന്നാണ് ജേഴ്‌സി സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ ഹൊറൈസണ്‍ ഗ്രൂപ്പ് എം.ഡി എബിന്‍ എസ് കണ്ണിക്കാട് പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്റ് സോജന്‍ സ്വരാജ് അധ്യക്ഷത വഹിച്ചു. ഇടുക്കി പ്രസ് ക്ലബ് മുന്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, ഇടുക്കി പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി പി.കെ.എ ലത്തീഫ് , ട്രഷറര്‍ വില്‍സണ്‍ കളരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

Related Articles

Back to top button
error: Content is protected !!