ChuttuvattomThodupuzha

ജോയിസ് ജോര്‍ജ് ഇടുക്കിയെ മിടുക്കിയാക്കിയ നേതാവ് : ജനതാദള്‍ (എസ്)

തൊടുപുഴ : 2014 മുതല്‍ 2019 വരെ പാര്‍ലമെന്റ് അംംഗമായിരുന്ന കാലഘട്ടത്തില്‍ നിരവധിയായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി ഇടുക്കിയെ മിടുക്കിയാക്കിയ നേതാവാണ് അഡ്വ. ജോയിസ് ജോര്‍ജെന്ന് ജനതാദള്‍ (എസ്) സംസ്ഥാന കൗണ്‍സില്‍ അംഗവും ജില്ലാ വൈസ് പ്രസിഡന്റുമായ പി.പി. അനില്‍കുമാര്‍ പറഞ്ഞു. പാര്‍ട്ടി പുറപ്പുഴ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.കെ. ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അനില്‍കുമാര്‍. നേതാക്കളായ എന്‍.എസ്.കുട്ടപ്പന്‍, ജെ.ജോസ്, വി.കെ. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!