ChuttuvattomThodupuzha

വസ്ത്രവ്യാപാരശാലയുടെ ലിഫ്റ്റില്‍ കുടുങ്ങിയവരെ രക്ഷിക്കുന്നതിന്റെ ചിത്രം പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ മര്‍ദനം

തൊടുപുഴ : തൊടുപുഴയിലെ വസ്ത്രവ്യാപാരശാലയുടെ ലിഫ്റ്റില്‍ കുടുങ്ങിയവരെ അഗ്നിരക്ഷാസേന രക്ഷിക്കുന്നതിന്റെ ചിത്രം പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകരെ സ്ഥാപനത്തിലെ ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി. മാതൃഭൂമി ഫോട്ടോഗ്രാഫര്‍ ശ്രീജിത്ത് പി. രാജ്, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടോഗ്രാഫര്‍ ഷിയാസ് ബഷീര്‍ എന്നിവരെയാണ് യാതൊരു പ്രകോപനവും കൂടാതെ സ്ഥാപനത്തിലെ ജീവനക്കാര്‍ ആക്രമിച്ചത്. പിന്നില്‍ നിന്നെത്തി ക്യാമറ പിടിച്ചെടുക്കാനും ശ്രമിച്ചു. ഫോട്ടോഗ്രാഫര്‍മാര്‍ പ്രതിഷേധിച്ചപ്പോള്‍ കഴുത്തിനു പിടിക്കുകയും മര്‍ദിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. സംഭവത്തില്‍ ഇടുക്കി പ്രസ് ക്ലബ് പോലീസില്‍ പരാതി നല്‍കി.

 

Related Articles

Back to top button
error: Content is protected !!