ChuttuvattomThodupuzha

ജോയ്സ് ജോര്‍ജിന് ഉരുകുന്ന വെയിലിലും ആവേശത്തോടെ സ്വീകരണം

തൊടുപുഴ : മീനമാസത്തിലെ കത്തുന്ന വെയിലിലും ആവേശോജ്ജ്വലമായ സ്വീകരണമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജിന് ലഭിച്ചത്. ഇന്നലെ രാവിലെ 7.30 ന് കുട്ടമ്പുഴ പഞ്ചായത്തിലെ എളംബ്ലാശേരിയില്‍ നിന്ന് ആരംഭിച്ച പര്യടനത്തിന്റെ ഉദ്ഘാടനം സിപിഎം സംസ്ഥാന കമ്മറ്റിയംഗം എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കീരംപാറ, പിണ്ടിമന, വടാട്ടുപാറ പഞ്ചായത്തുകളിലും മുനിസിപ്പല്‍ ഈസ്റ്റ് മേഖലയിലും പര്യടനം നടത്തി.

ആന്റണി ജോണ്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ആര്‍. അനില്‍കുമാര്‍, ഏരിയ സെക്രട്ടറി കെ.എ. ജോയി, സിപിഐ സംസ്ഥാന കമ്മറ്റിയംഗം ഇ.കെ. ശിവന്‍, താലൂക്ക് സെക്രട്ടറി പി.ടി. ബെന്നി, കേരള കോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.സി. ചെറിയാന്‍, ജനതാദള്‍ (എസ്) ജില്ലാ വൈസ് പ്രസിഡന്റ് മനോജ് ഗോപി, എന്‍.സി.പി (എസ്) സെക്രട്ടറി ടി.പി. തമ്പാന്‍, കേരള കോണ്‍ഗ്രസ് (സ്‌കറിയ) നിയോജകമണ്ഡലം സെക്രട്ടറി ഷാജി പീച്ചക്കര, കേരള കോണ്‍ഗ്രസ് (ബി) പ്രസിഡന്റ് ബേബി പൗലോസ്, കോണ്‍ഗ്രസ് (എസ്) പ്രസിഡന്റ് സാജന്‍ അമ്പാട്ട് തുടങ്ങിയവര്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!