Idukki

പെസഹാ ദിനത്തില്‍ സ്വകാര്യ സന്ദര്‍ശനങ്ങള്‍ നടത്തി ജോയ്‌സ് ജോര്‍ജ്

ഇടുക്കി: പെസഹാ ദിനത്തില്‍ സ്വകാര്യ സന്ദര്‍ശനങ്ങള്‍ നടത്തുന്ന തിരക്കിലായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജ്. ജോയ്‌സ് ജോര്‍ജിന് ഇന്ന് ഔദ്യോഗിക പര്യടനങ്ങള്‍ ഉണ്ടായിരുന്നില്ല. സമീപ പ്രദേശങ്ങളിലെ വീടുകള്‍ സന്ദര്‍ശിച്ചു. ചില മരണ വീടുകളും സന്ദര്‍ശിച്ചു. കൂടുതല്‍ സമയവും ടെലിഫോണിലൂടെ ആളുകളുമായി സംസാരിച്ചു. നാളെ ദുഃഖ വെള്ളിയാഴ്ച്ച രാവിലെ എഴുകും വയല്‍ കുരിശുമല കയറി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കും. മറ്റു സന്ദര്‍ശനങ്ങള്‍ ഇല്ല.

 

Related Articles

Back to top button
error: Content is protected !!