Thodupuzha

സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ പ്രവേശനോത്സവം നടത്തി

 

തൊടുപുഴ; സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ പ്രവേശനോത്സവം നടത്തി. മുന്‍ ഹെഡ്മാസ്റ്റര്‍ ജെയിംസ് ടി. മാളിയേക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ റവ.ഡോ. സ്റ്റാന്‍ലി കുന്നേല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ ബിജോയ് മാത്യു, മുനിസിപ്പല്‍ കൗണ്‍സിലര്‍ സാബിറ ജലീല്‍, പി.ടി.എ പ്രസിഡന്റ് സുധീന്ദ്രന്‍ കാപ്പില്‍, സീനിയര്‍ അസിസ്റ്റന്റ് സെര്‍ബി അഗസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു. അവധിക്കാല ബ്രിഡ്ജ് കോഴ്‌സിന്റെ ഭാഗമായി നടന്ന മെഗാ ക്വിസ് മത്സരത്തിന്റെ ഫൈനല്‍ റൗണ്ടും ഇതോടൊപ്പം നടന്നു. ക്വിസ് മത്സര വിജയികളായ ജോസ്ലെറ്റ് ഐസക്ക്, അനഘ അനില്‍, നസ്രിയ സലിം, എന്നിവരെയും,അവധിക്കാല കലാ പരിശീലന ക്യാമ്പില്‍ പ്രതിഭകളായി തിരഞ്ഞെടുക്കപ്പെട്ട ആവണി പ്രദീപ്, ശ്രീഹരി സുരേഷ് എന്നിവരെയും, കായിക പരിശീലന ക്യാമ്പില്‍ ബെസ്റ്റ് ക്യാമ്പര്‍മാരായി തിരഞ്ഞെടുക്കപ്പെട്ട സാമുവല്‍ ജോയി, ആയിഷ റഫായിന്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. സ്റ്റാഫ് സെക്രട്ടറി ജോമോന്‍ ജോര്‍ജ്, പി ടി എ സെക്രട്ടറി ജിബിന്‍ മാത്യു, അധ്യാപകരായ ബോബു ആന്റണി, സാബു ആരക്കുഴ, ലീന മാത്യു, സി. കൊച്ചുറാണി എന്നിവര്‍ പരുപാടിക്ക് നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!