Thodupuzha

ജൂനിയര്‍ ഹാന്‍ഡ്‌ബോള്‍:ആദില്‍ മുബാറക്ക് നയിക്കും

 

തൊടുപുഴ: തിരുവനന്തപുരത്ത് നടക്കുന്ന 47 മത് സംസ്ഥാന ജൂനിയര്‍ ഹാന്‍ഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇടുക്കി ജില്ലാ ടീമിനെ ആദില്‍ മുബാറക് നയിക്കും. മൂവാറ്റുപുഴ നിര്‍മല കോളജ് രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ്. ടീം അംഗങ്ങള്‍: ആദില്‍ മുബാറക്, അമീന്‍ റഷീദ്, ഗോകുല്‍ ശശീന്ദ്രന്‍, അലന്‍ ബേബി, ആന്റണി, അര്‍ജുന്‍ അജികുമാര്‍, അന്‍സിഫ് ഷാഹുല്‍, റോബിന്‍ കെ. തോമസ്, അതുല്‍ പ്രമോദ്, ഷനു ചാക്കോ, മുഹമ്മദ് സിനാന്‍, ജോയല്‍ മനോജ്, അരവിന്ദ്, അലന്‍ മാത്യൂ, ആശിഷ് റോയ്, അദിത്യന്‍ കെ.എം, മുഹമ്മദ് അബിദ്. ടീം കോച്ച് ടോണി സാബു, മാനേജര്‍ അന്‍വര്‍ ഹുസൈന്‍. 31 മുതല്‍ ജനുവരി 2 വരെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്

Related Articles

Back to top button
error: Content is protected !!