ChuttuvattomThodupuzha

ജൂനിയർ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ്; മുതലക്കോടം ജില്ലാ യൂത്ത് ക്ലബ് ചാമ്പ്യൻമാർ

തൊടുപുഴ: ജില്ലാ നെറ്റ്‌ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വെങ്ങല്ലൂർ മുനിസിപ്പൽ യു.പി. സ്‌കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ ജൂനിയർ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് നടത്തി. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് മത്സരം ഉദ്ഘാടനം ചെയ്തു. ജില്ലാ നെറ്റ്‌ബോൾ അസോസിയേഷൻ സീനിയർ വൈസ്പ്രസിഡന്റ് എൻ. രവീന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ ജില്ലാ യൂത്ത് ക്ലബ് ഒന്നാം സ്ഥാനവും കാളിയാർ സെന്റ്‌മേരീസ് ഹയർസെക്കന്ററി സ്‌കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ മുതലക്കോടം സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്‌കൂൾ ഒന്നാം സ്ഥാനവും തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ ഹൈസ്‌കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് സംസ്ഥാന സ്‌പോർട്ട്‌സ് കൗൺസിൽ അംഗം കെ. ശശിധരൻ സമ്മാനദാനം നിർവ്വഹിച്ചു. സന്ദീപ് സെൻ സ്വാഗതവും മുഹമ്മദ് ഫാസിൽ നന്ദിയും പറഞ്ഞു. ഡോ. ബോബു ആന്റണി, എ.പി. മുഹമ്മദ് ബഷീർ, വിജിത്ത് സി.ടി. നിരേഷ് ആർ. എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.

Related Articles

Back to top button
error: Content is protected !!