ChuttuvattomThodupuzha

കെ.എസ്.എസ്.പി.യു. സാംസ്‌കാരിക വേദി മാതൃഭാഷാ ദിനാചരണം നടത്തി

തൊടുപുഴ: കെ.എസ്.എസ്.പി.യു. സാംസ്‌കാരിക വേദി മാതൃഭാഷാ ദിനാചരണം നടത്തി.കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ സാംസ്കാരിക വേദി തൊടുപുഴ, തൊടുപുഴ ടൗൺ, ഇളംദേശം, അറക്കുളം എന്നീ ബ്ലോക്കുകൾ ചേർന്ന് കേരളപ്പിറവി ദിനത്തിൽ മാതൃഭാഷാ ദിനാചരണത്തോടനുബന്ധിച്ച്  മലയാള ഭാഷാ സദസ്സ് സംഘടിപ്പിച്ചു.

പെന്‍ഷന്‍ ഭവനില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം പാലാ സെന്റ് തോമസ് കോളേജ് റിട്ട.പ്രൊഫ.സാബു.ഡി.മാത്യു നിര്‍വ്വഹിച്ചു.കെ.എസ്.എസ്.പി.യു.ജില്ലാ വൈസ് പ്രസിഡന്റ് വി.വി.ഫിലിപ്പ് അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ കവി തൊമ്മന്‍കുത്ത് ജോയിയെ പൊന്നാടയണിയിച്ച് ആദരിച്ചു.ജില്ലാ ജോയിന്റ് സെക്രട്ടറി എം.ജെ.ലില്ലി, സാംസ്‌കാരിക വേദി ജില്ലാ കണ്‍വീനര്‍ എന്‍.പി.പ്രഭാകരന്‍ നായര്‍, തൊടുപുഴ ബ്ലോക്ക് കണ്‍വീനര്‍ പി.വി.ജോസ്, ഇളംദേശം ബ്ലോക്ക് കണ്‍വീനര്‍ ലീലാമ്മ വര്‍ഗീസ്, ടൗണ്‍ബ്ലോക്ക് കണ്‍വീനര്‍ പി.ജി.മോഹനന്‍, അറക്കുളം ബ്ലോക്ക് കണ്‍വീനര്‍ കുരുവിള ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു

Related Articles

Back to top button
error: Content is protected !!