ChuttuvattomThodupuzha

ജില്ലാ ഹാന്റ്ബോള്‍ അസോസിയേഷന്റെയും, എംകെഎന്‍എം സ്‌കൂളിന്റെയും നേതൃത്വത്തില്‍ കെ-വാക്ക് സംഘടിപ്പിച്ചു

തൊടുപുഴ: ജില്ലാ ഹാന്റ്‌ബോള്‍ അസോസിയേഷന്റെയും, എംകെഎന്‍എം സ്‌കൂളിന്റെയും നേതൃത്വത്തില്‍ കുമാരമംഗലത്ത് കെ-വാക്ക് സംഘടിപ്പിച്ചു.തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന അന്തരാഷ്ട്ര സ്പോര്‍ട്സ് ഉച്ചകോടിയുടെ ഭാഗമായി കുമാരമംഗലം പഞ്ചായത്തിന്റെയും ,ജില്ലാ ഹാന്റ്ബോള്‍ അസോസിയേഷന്റെയും, എം.കെ.എന്‍.എം സ്‌കൂളിന്റെയും നേതൃത്വത്തില്‍ എല്ലാവര്‍ക്കും സ്പോര്‍ട്ട്സ് എന്ന മുദ്രവാക്യം ഉയര്‍ത്തിയാണ് കെ- വാക്ക് സംഘടിപ്പിച്ചത്.പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ് കെ-വാക്ക് ഫ്‌ളാഗ് ഓഫ് ചെയ്തു.

എംകെഎന്‍എം സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ഷെമീന നാസര്‍, കേരള സ്പോര്‍ട്സ് കൗണ്‍സില്‍ മെമ്പര്‍മാരായ കെ. ശശിധരന്‍, റഫീക്ക് പള്ളത്തുപറമ്പില്‍, എസ്.പി.സി. കണ്‍വീനര്‍ സുഭാഷ് എസ്, ഹാന്റ്ബോള്‍ അസോസിയേഷന്‍ ഭാരവാഹികളായ കെ. അനില്‍കുമാര്‍, മുഹമ്മദ് അജ്മല്‍, അശ്വിന്‍ സത്യന്‍ എന്നിവര്‍ കെ- വാക്കിന് നേതൃത്വം നല്‍കി. ഹാന്റ്ബോള്‍ താരങ്ങള്‍, എസ്പിസി കേഡറ്റുകള്‍, എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

 

 

Related Articles

Back to top button
error: Content is protected !!