ChuttuvattomThodupuzha

വഴിത്തല ശാന്തിഗിരി കോളേജ് ഓഫ് കമ്പ്യൂട്ടര്‍ സയന്‍സില്‍ കലാ മാമാങ്കം 8 മുതല്‍

വഴിത്തല : ശാന്തിഗിരി കോളേജ് ഓഫ് കമ്പ്യൂട്ടര്‍ സയന്‍സില്‍ 2023-2024 അക്കാദമിക വര്‍ഷ കലാ മാമാങ്കം ‘ജ്യോതിര്‍ ഗമയ’ 8,9 തീയതികളിലായി നടത്തപ്പെടുന്നു. പുതിയ ലോകക്രമ മത്സരങ്ങള്‍ സമചിതതയോടെ നേരിടുവാനും കലാവാസനങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനുമുള്ള കലാമേള 9ന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ അരവിന്ദ് വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. ശാന്തിഗിരി കോളേജ് പ്രിന്‍സിപ്പല്‍ ഫാ.ഡോ. ബേബി ജോസഫ് സിഎംഐ അധ്യക്ഷത വഹിക്കും. കലാ മത്സരങ്ങളുടെ നിയമസംഹിത പ്രിന്‍സിപ്പല്‍ കോളേജ് ചെയര്‍മായ അഡ്വ. ആള്‍ഡ്രിന്‍ പോളിന് കൈമാറും. മ്യൂസിക് ക്ലബ്ബ് കോര്‍ഡിനേറ്റര്‍ അനുമോള്‍ ജോയ് ,ആര്‍ട്‌സ് ക്ലബ് കോര്‍ഡിനേറ്റര്‍ സിഗ്മ സത്യന്‍ സെക്രട്ടറി മിഥുന്‍ ജോഷി എന്നിവര്‍ പ്രസംഗിക്കും. അഞ്ചു വേദികളിലായി സംഗീതം , അഭിനയം ,നൃത്തനൃത്യങ്ങള്‍ , വാദ്യം, രചന , പ്രസംഗം, ഫാഷന്‍ ഷോ എന്നീ ഇനങ്ങളിലായി 40 ഓളം മത്സരങ്ങള്‍ നടത്തപ്പെടും.

 

Related Articles

Back to top button
error: Content is protected !!