AccidentChuttuvattomThodupuzha

കളമശ്ശേരി സ്ഫോടനം:ചികിത്സയില്‍ കഴിഞ്ഞിരുന്ന വണ്ടമറ്റം  സ്വദേശി മരിച്ചു

തൊടുപുഴ: കളമശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചു. വണ്ടമറ്റം കുളങ്ങര തൊട്ടിയില്‍ ജോണ്‍ (റിട്ട. വില്ലേജ് ഓഫീസര്‍- 76) ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. സംസ്‌കാരം പിന്നീട്. ഭാര്യ ലില്ലി നെടുമറ്റം സഹകരണ ബാങ്കിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥയാണ്. ഇവരും പൊള്ളലേറ്റ് ചികിത്സയിലാണ്. മക്കള്‍: ലിജോ (ബിസിനസ് മുതലക്കോടം), ലിജി (എറണാകുളം), ലിന്റോ (എറണാകുളം). മരുമക്കള്‍: മിന്റു കളത്തൂര്‍മഠത്തില്‍ പള്ളിക്കത്തോട്, സൈറസ് വടക്കേ കുടിയിരുപ്പില്‍ കൂത്താട്ടുകുളം, റീന. സ്ഫോടനത്തില്‍ ഇതോടെ മരണം ഏഴായി. ഒക്ടോബര്‍ 29ന് കളമശേരി സാമറ കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെയായിരുന്നു സ്ഫോടനമുണ്ടായത്.

Related Articles

Back to top button
error: Content is protected !!