ChuttuvattomThodupuzha

കലൂർ ഐപ്പ് മെമ്മോറിയൽ ഹൈസ്കൂളിൽ ഓണാഘോഷവും കലൂർ റോട്ടറി ക്ലബ്‌ സ്പോൺസർ ചെയ്ത വാട്ടർ കൂളറിന്റെ  ഉദ്ഘാടനവും നടത്തി

വാഴക്കുളം :കലൂർ ഐപ്പ് മെമ്മോറിയൽ ഹൈസ്കൂളിൽ ഓണാഘോഷവും കലൂർ റോട്ടറി ക്ലബ്‌ സ്പോൺസർ ചെയ്ത വാട്ടർ കൂളറിന്റെ  ഉദ്ഘാടനവും നടത്തി. കല്ലൂർക്കാട്  പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുജിത് ബേബി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പിറ്റിഎ വൈസ് പ്രസിഡന്റ്‌ എം.വി പ്രശാന്ത്  അധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ്‌ അസിസ്റ്റന്റ് ഗവർണർ ജിനിറ്റ് ജെയിംസ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്തംഗം ഡെൽസി ലൂക്കാച്ചൻ, കലൂർ റോട്ടറി ക്ലബ്‌ പ്രസിഡന്റ് ടി. കെ. പോൾ, സെക്രട്ടറി പി. സി. ജോൺ,മുൻ പ്രസിഡന്റ്‌ ചാർളി ജെയിംസ് അധ്യാപകനായ എം.കെ ബിജു,പ്രധാന അധ്യാപകൻ ഷാബു കുര്യാക്കോസ്, സ്റ്റാഫ് സെക്രട്ടറി ഷാജി തോമസ് എന്നിവർ പ്രസംഗിച്ചു.

ആഘോഷത്തോടനുബന്ധിച്ചു പൂക്കള മത്സരം, വടം വലി, ഓണപ്പാട്ട്, നാടൻപാട്ട് തുടങ്ങിയ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. അധ്യാപകരായ സജി ചെറിയാൻ, ജോസഫ് ജെയ്സൺ,നൈസി മാത്യു, സ്മിത ലിജു,ജോമോൻ ജോസ്,ജിയോ റെജി തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Back to top button
error: Content is protected !!