ChuttuvattomThodupuzha

കലൂര്‍ ഐപ്പ് മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു

വാഴക്കുളം: കലൂര്‍ ഐപ്പ് മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ വാര്‍ഷികാഘോഷവും, മുന്‍ മാനേജര്‍ അന്നമ്മ ഐപ്പ് കൊച്ചുകുടി അനുസ്മരണവും, ഫോട്ടോ അനാച്ഛാദനവും നടത്തി. ഡീന്‍ കുര്യാക്കോസ് എംപി പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനവും, ഫോട്ടോ അനാച്ഛാദനവും നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് എം.എം. പ്രദീപ് അധ്യക്ഷത വഹിച്ചു. കല്ലൂര്‍ക്കാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത് ബേബി മുഖ്യ പ്രഭാഷണവും, മുന്‍ അധ്യാപിക ഗ്രേസി പോള്‍ അനുസ്മരണ പ്രഭാഷണവും, കലൂര്‍ സെന്റ് ജോണ്‍സ് പള്ളി അസിസ്റ്റാന്റ് വികാരി ഫാ. ജിസോ ചാലയില്‍ അനുഗ്രഹ പ്രഭാഷണവും നടത്തി. സ്‌കൂള്‍ മാനേജര്‍ ഐപ്പ് വര്‍ഗീസ് കൊച്ചുകുടി അവാര്‍ഡുകള്‍ വിതരണം ചെയ്തു. കല്ലൂര്‍ക്കാട് പഞ്ചായത്ത് അംഗം ഡെല്‍സി ലൂക്കാച്ചന്‍, ഹെഡ്മാസ്റ്റര്‍ ഷാബു കുര്യാക്കോസ്, എം.പി.ടി.എ പ്രസിഡന്റ് ജിന്‍സി ജോജി, ബിജു എം.കെ. ആഷ്ബിന്‍ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

 

Related Articles

Back to top button
error: Content is protected !!