ChuttuvattomThodupuzha

കാഞ്ഞാര്‍ മഹാദേവ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാചടങ്ങ് ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും

കാഞ്ഞാര്‍: അയോധ്യയില്‍ തിങ്കളാഴ്ച്ച നടക്കുന്ന ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് കാഞ്ഞാറില്‍ ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും.കാഞ്ഞാര്‍ മഹാദേവ – സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

രാവിലെ 10 മുതല്‍ അയോധ്യയിലെ പ്രതിഷ്ഠാചടങ്ങുകള്‍ പ്രദര്‍ശിപ്പിക്കും.പ്രാണപ്രതിഷ്ഠ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പ്രസാദ വിതരണത്തോടെ ചടങ്ങുകള്‍ അവസാനിക്കും. കുടയത്തൂര്‍,കോളപ്ര എന്നിവിടങ്ങളിലും അയോധ്യയിലെ ശ്രീരാമ പ്രാണപ്രതിഷ്ഠാ ചടങ്ങ് ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും.

 

Related Articles

Back to top button
error: Content is protected !!