Thodupuzha

കാഞ്ഞിരമറ്റം ക്ഷേത്ര ശ്രീകോവില്‍ നവീകരണ കമ്മിറ്റി രൂപീകരിച്ചു

 

 

തൊടുപുഴ: പുരാതന ശിവക്ഷേത്രമായ കാഞ്ഞിരമറ്റം ശ്രീമഹാദേവക്ഷേത്രത്തിലെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ശ്രീകോവില്‍ നവീകരണം നടക്കുന്നു. മാര്‍ച്ച് പതിമൂന്നാം തീയതി ബാലാലയ ക്ഷേത്രത്തിലേക്ക് ശ്രീകോവിലിലെ പ്രതിഷ്ഠ മാറ്റുന്നതോടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തങ്ങള്‍ക്കായി

ക്ഷേത്ര ആഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ശ്രീകോവില്‍ നവീകരണ കമ്മറ്റി രൂപീകരിച്ചു. ക്ഷേത്ര പ്രസിഡന്റ് റ്റി എസ് രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന

യോഗത്തില്‍ 101 അംഗ കമ്മറ്റിയാണ് രൂപീകരിച്ചത്. നവീകരണ കമ്മിറ്റി കണ്‍വീനറായി പി എസ് രാധാകൃഷ്ണന്‍ പൊതനാകുന്നേല്‍, ജോയിന്റ് കണ്‍വീനറായി കെ.പി ശിവദാസ്, ട്രഷററായി ഇ.എസ് നന്ദകുമാര്‍ എന്നിവരെ യോഗം ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!