IdukkiLocal Live

കന്നിവോട്ട് കൈപ്പത്തിക്ക് : വിദ്യാര്‍ത്ഥി സംഗമത്തിന് തുടക്കമായി

ഇടുക്കി : മതനിരപേക്ഷതയ്ക്ക് കരുത്തുപകരാം ജനാധിപത്യത്തിന് കയ്യൊപ്പ് ചാര്‍ത്താം എന്ന മുദ്രാവാക്യമുയര്‍ത്തി കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയിലെ മുഴുവന്‍ ക്യാമ്പസ് യൂണിറ്റുകളിലും നടത്തുന്ന കന്നി വോട്ട് കൈപ്പത്തിക്ക് എന്ന കന്നി വോട്ടര്‍മാരായ വിദ്യാര്‍ത്ഥികളുടെ സംഗമത്തിന് തുടക്കമായി.

മുരിക്കാശേരി പാവനാത്മ കോളജില്‍ നടന്ന ജില്ലാതല ഉദ്ഘാടനം കെഎസ്‌യു മുന്‍ ജില്ലാ പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്തു. കെഎസ്‌യു ജില്ലാ പ്രസിഡന്റ് നിതിന്‍ ലൂക്കോസ് അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ അജു റോബര്‍ട്ട്,നിഖില്‍ ചോപ്ര, റോബിന്‍ ജോര്‍ജ്, നവീന്‍ സെബാസ്റ്റ്യന്‍, നിയോജകമണ്ഡലം പ്രസിഡന്റുമാരായ ജോണ്‍സണ്‍ ജോയ്, അനന്തു ഷിന്റോ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജിജോ ജോഷി, അലക്സിയോ ജോസ്, അലന്‍ ബാബു,എബിന്‍ അബ്രഹാം,അമല്‍ മനോജ്, ആദര്‍ശ് തോമസ്, ലുദിയ ജോസ് , മിഞ്ചു സിബിച്ചന്‍, ജാസ്മിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!