Thodupuzha

ആകാശവും ദൂരങ്ങളും കീഴടക്കി കാപ്പ് സ്‌കൂളിലെ കുട്ടികള്‍

കാപ്പ് : കാപ്പ് എന്‍ എസ് എസ് എല്‍ പി സ്‌കൂളിലെ നാലാം ക്ലാസ്സുകാര്‍ക്ക് കൗതുകങ്ങള്‍ പങ്കിടാന്‍ ഏറെയുണ്ട്. പഠനയാത്രയുടെ ഭാഗമായി വിമാനത്തില്‍ ബാംഗ്ലൂര്‍ക്ക് പറന്നതും തിരികെ റയില്‍മാര്‍ഗ്ഗം. നാട്ടിലെത്തിയതും മാത്രമല്ല വിശേഷങ്ങള്‍. വിധാന്‍സൗധയും കബ്ബണ്‍ പാര്‍ക്കും ലാല്‍ബാഗുമൊക്കെ സന്ദര്‍ശിച്ചതും മാത്രമല്ല അനുഭവങ്ങള്‍. പഠനയാത്രക്കായി കുട്ടികള്‍ തെരെഞ്ഞെടുത്തത് പൊതുഗതാഗത സംവിധാനങ്ങള്‍ മാത്രം. തൊടുപുഴയില്‍നിന്നും കെ എസ് ആര്‍ ടി സി ഒരുക്കിയ പ്രത്യേക ബസ്സിലാണ് നെടുമ്പാശേരിക്കും പിന്നീട് ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നും സ്‌കൂളിലേക്കും യാത്രചെയ്തത്. ബാംഗ്ലൂര്‍ നഗരത്തിലെ യാത്ര ബിഎംടിസി വക മുന്‍കൂട്ടി ബുക്ക് ചെയ്ത് തയ്യാറാക്കിയ ബസ്സുകളില്‍ ഗരീബ് രഥ് ട്രെയിനില്‍ ഒരുമിച്ച് ഒരേ കോച്ചില്‍ യാത്രചെയ്ത് നാട്ടിലെത്തിയ കൂട്ടായ്മയുടെ ഉത്സവമാണ് ഈ യാത്രയുടെ ഏറ്റവും വലിയ സന്തോഷമെന്ന് വിദ്യാര്‍ഥിയായ ശ്രീദേവ് പറയുന്നു. ബൈജുസാറിന്റെ നേതൃത്വത്തില്‍ പഠനയാത്രയുടെ ഡിജിറ്റല്‍ പതിപ്പ് തയ്യാറാക്കുന്ന തിരക്കിലാണ് ആരാധ്യയും അഭിരാമിയും. സുമനസ്സുകലും രക്ഷിതാക്കളും അക്ഷരസ്‌നേഹികളും സ്‌പോണ്‍സര്‍ ചെയ്ത യാത്രക്ക് സ്‌നേഹയാന്‍ എന്ന് പേരിട്ടത് നാലാംക്ലാസുകാരന്‍ ആല്‍ബിന്‍. എയര്‍പോര്‍ട്ടില്‍ ലോഞ്ചില്‍ കുട്ടികളെ കാണാനെത്തിയ നടന്‍ കുഞ്ചാക്കോ ബോബനും വിദേശീയരായ നിരവധി സഹയാത്രികര്‍ക്കും ഇങ്ങനെയൊരു സ്‌നേഹയാനം അവിശ്വസനീയം എന്ന് അഭിപ്രായം.

 

Related Articles

Back to top button
error: Content is protected !!