ChuttuvattomThodupuzha

കാരിക്കോട് കുംഭഭരണി മഹോത്സവം: താലപ്പൊലി വരവേല്‍പ്പ് 14ന്

കാരിക്കോട്: ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തിന്റെ ഭാഗമായുള്ള താലപ്പൊലി വരവേല്‍പ്പ് 14ന് നടക്കും. 18ന് ക്ഷേത്രം വെളിച്ചപ്പാട് കൊടിയേറ്റിയതോടെയാണ് ഉത്സവത്തിന് തുടക്കമായത്. ഇന്ന് രാവിലെ പൂജകള്‍ പതിവ് പോലെ നടന്നു.നാളെ വൈകിട്ട് ഏഴിന് കോട്ടയ്ക്കകം സര്‍പ്പക്കാവിലേക്ക് എഴുന്നള്ളിപ്പ്, സര്‍പ്പക്കാവില്‍ പറവയ്പ്പ്, 7.30ന് ക്ഷേത്രത്തിലേയ്ക്ക് എതിരേല്‍പ്പ്, താലപ്പൊലി, 7.45ന് അത്താഴപൂജ, ശ്രീമൂലസ്ഥാനത്തേക്ക് എതിരേല്‍പ്പ്, കളമെഴുത്തുപാട്ട്. ചൊവാഴ്ച വൈകിട്ട് 4ന് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പ്. 4 മുതല്‍ 6 വരെ ലളിതാ സഹസ്രനാമാര്‍ച്ചന, 7.45ന് അത്താഴപൂജ, 7.30ന് രേവതി എതിരേല്‍പ്പ്, പേട്ട എഴുന്നള്ളിപ്പ്, 7 മുതല്‍ ക്ലാസിക്കല്‍ ഡാന്‍സ്, 7.15ന് കൊകൊട്ടിക്കളി, 7.45ന് സംഗീതാര്‍ച്ചന.

14ന് രാവിലെ 5.45ന് ദേവിക്ക് തങ്കഅങ്കി ചാര്‍ത്തി ദര്‍ശനവും 10ന് താലപ്പൊലി ഘോഷയാത്രയും ശേഷം അശ്വതി ഊട്ടും നടക്കും. വൈകിട്ട് 4ന് സ്പെഷ്യല്‍ പഞ്ചവാദ്യവും തുടര്‍ന്ന് ദീപാരാധനയും നടക്കും. രാത്രി 7ന് സമീക്ഷ സാംസ്‌കാരികസമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്‍ സ്വാമി ദേവചൈതന്യ ഉദ്ഘാടനം ചെയ്യും. അയ്യപ്പസേവാ സമാജം സംസ്ഥാന ഉപാധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ് അധ്യക്ഷനാകും. പ്രൊഫ. സി.ടി. ഫ്രാന്‍സിസിന് ‘കാരിക്കോട്ടമ്മ സേവാപുരസ്‌കാരം’ സമര്‍പ്പിക്കും. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് രാജീവ് കുരീക്കാട്ട്, സെക്രട്ടറി ഹരീഷ് പറപ്പിള്ളില്‍ എന്നിവര്‍ പ്രസംഗിക്കും. ആര്‍.കെ. ദാസ് മലയാറ്റില്‍, ബ്രിഗേഡിയര്‍ ഡോ. മോഹനപിള്ള എന്നിവരെ ആദരിക്കും. രാത്രി 9.30ന് അശ്വതി വിളക്കും കോട്ടകത്തിക്കല്‍ ചടങ്ങും നടക്കും. 11ന് കളമെഴുത്ത് പാട്ട്, വേദിയില്‍ 8.30 മുതല്‍ വയലിന്‍ ഫ്യൂഷന്‍.

15ന് രാവിലെ 7ന് ഇളങ്കാവിലേക്ക് എഴുന്നള്ളിപ്പ്, തുടര്‍ന്ന് തിരുവാതിര കളി, രാത്രി 7.30ന് ഭക്തിഗാനമേള, 11.30 മുതല്‍ ഗരുഡന്‍ തൂക്കവും നടക്കും. 16ന് രാവിലെ ഏഴിന് ആറാട്ട്, പറവയ്പ്പ്, 9.30ന് കൊടിയിറക്ക്. 19ന് രാവിലെ മഹാദേവ പ്രതിഷ്ഠാദിനാചരണം നടക്കും. രാവിലെ 10ന് മഹാദേവന് കലശപൂജ, കലശാഭിഷേകം, 10.30ന് ചാന്താട്ടം, ഉച്ചയ്ക്ക് 12 മുതല്‍ പ്രസാദ ഊട്ട്, വൈകിട്ട് അശ്വതി വെടിക്കെട്ട്, 11ന് കളമെഴുത്ത് പാട്ട്.

 

 

Related Articles

Back to top button
error: Content is protected !!