ChuttuvattomThodupuzha

കരിങ്കുന്നം പള്ളിയില്‍ വി. സെബസ്ത്യാനോസിന്റെ തിരുനാള്‍ നാളെ മുതല്‍

കരിങ്കുന്നം: സെന്റ് അഗസ്റ്റ്യന്‍സ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍ വി. സെബസ്ത്യാനോസിന്റെ തിരുനാള്‍ നാളെ മുതല്‍ 28 വരെ ആഘോഷിക്കും. നാളെ രാവിലെ 6ന് കൊടിയേറ്റ്, ലദീഞ്ഞ്, വി. കുര്‍ബാന, പരേത സ്മരണ, സെമിത്തേരി സന്ദര്‍ശനം-ഫാ. അലക്‌സ് ഓലിക്കര. വൈകിട്ട് 5.30 ന് വി. കുര്‍ബാന സന്ദേശം-ഫാ. ജസ്റ്റിന്‍ ചേറ്റൂര്‍, 6.45 ന് ജപമാല പ്രദക്ഷിണം പുത്തന്‍പള്ളി കവലയിലേയ്ക്ക്. 27 ന് രാവിലെ 6.30 ന് വി.കുര്‍ബാന, സന്ദേശം-ഫാ. അലക്‌സ് ആക്കപ്പറമ്പില്‍ (അതിരൂപത പ്രൊക്കുറേറ്റര്‍), വൈകുന്നേരം 5ന് വി.കുര്‍ബാന, സന്ദേശം-ഫാ. ജോസ് കുന്നുവെട്ടിയേല്‍, 6.30ന് പ്രദക്ഷിണം, 8.45ന് പരി. കുര്‍ബാനയുടെ ആശീര്‍വാദം. 28ന് രാവിലെ 7ന് വി.കുര്‍ബാന, 10ന് തിരുനാള്‍ റാസ, സന്ദേശം-ഫാ. തോമസ് ആനിമൂട്ടില്‍, 12.30ന് ടൗണ്‍ ചുറ്റി പ്രദക്ഷിണം, 1.30ന് പരി.കുര്‍ബാനയുടെ ആശീര്‍വാദം, രാത്രി 7ന് ഓച്ചിറ തിരുവരങ്ങിന്റെ ആകാശം വരയ്ക്കുന്നവര്‍ എന്ന നാടകവും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. അലക്‌സ് ഓലിക്കരയും അസി വികാരി ഫാ. അരുണ്‍ താന്നിനില്‍ക്കും തടത്തിലും അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!